---
title: " കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പള്ളിക്കര സ്വദേശി അറസ്റ്റിൽ, ക്രൂരത  വടംവലി മത്സരം കാണുന്നതിനിടെ"
english_title: "Class 8 Student Sexually Assaulted In Payyoli Pallikkara Native Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380185/class-8-student-assaulted-payyoli-pallikkara-native-arrested"
published_at: "2026-08-28T11:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91236ba2110_class-8-student-assaulted-payyoli-pallikkara-native-arrested.jpg"
keywords: ["Payyoli POCSO Case", "Payyoli Sexual Assault", "Payyoli Police Arrest", "Kozhikode Crime News"]
---

#  കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പള്ളിക്കര സ്വദേശി അറസ്റ്റിൽ, ക്രൂരത  വടംവലി മത്സരം കാണുന്നതിനിടെ

> **Lead Summary:** കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫി ആണ് പിടിയിലായത്.

## Article Content

കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫി ആണ് പിടിയിലായത്.

25ന് പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ വടംവലി മത്സരം കാണുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. വടംവലി മത്സരം കാണുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**English Summary:**

Payyoli police arrested a 42-year-old Pallikkara native Mohammed Rafi for allegedly sexually assaulting a Class 8 girl student. Police said the assault happened on 25th at Payyoli Pulimukku Ground while the girl was watching a tug-of-war competition. Accused was arrested after investigation and remanded by court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380185/class-8-student-assaulted-payyoli-pallikkara-native-arrested)