---
title: "പ്രതിപക്ഷ ഉപനേതാവ് പദവി: നിലവിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും -  ടി.പി. രാമകൃഷ്ണൻ"
english_title: "Opposition Deputy Leader Post Will Discuss With CPI Says LDF Convener TP Ramakrishnan Contradicts Pinarayi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380177/opposition-deputy-leader-post-discussion-cpi-tp-ramakrishnan-contradicts-pinarayi"
published_at: "2026-08-28T10:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9119bb327fd_opposition-deputy-leader-post-discussion-cpi-tp-ramakrishnan-contradicts-pinarayi.jpg"
keywords: ["TP Ramakrishnan", "Pinarayi Vijayan", "LDF", "CPI", "Opposition Deputy Leader"]
---

# പ്രതിപക്ഷ ഉപനേതാവ് പദവി: നിലവിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും -  ടി.പി. രാമകൃഷ്ണൻ

> **Lead Summary:** **തിരുവനന്തപുരം: **പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. നിലവിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. നിലവിൽ ഉടലെടുത്തിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ഒരു ചർച്ചയ്ക്കും പ്രസക്തിയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി.പി. രാമകൃഷ്ണൻ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പിണറായി വിജയൻ്റെ പ്രസ്താവന അനവസരത്തിലാണെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇടത് ഐക്യത്തിന് വിള്ളൽ ഉണ്ടാക്കാൻ അവസരമൊരുക്കുന്ന നടപടിയാണ് പിണറായി വിജയൻ്റെ പ്രസ്താവനയെന്നാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

വിഷയത്തിൽ കേരളത്തിലെ സിപിഐഎം നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

English Summary:

LDF Convener TP Ramakrishnan said there will be discussion with CPI on Opposition Deputy Leader post and existing differences will be resolved through talks. This contradicts Opposition Leader Pinarayi Vijayan's stand that there will be no further discussion on the post.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380177/opposition-deputy-leader-post-discussion-cpi-tp-ramakrishnan-contradicts-pinarayi)