---
title: "ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ? ആർ.എസ്.എസ് റാലിയിൽ പങ്കെടുത്തു; കര്‍ണാടകയിൽ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ"
english_title: "Karnataka Two Govt School Teachers Suspended For Attending RSS Rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380174/karnataka-two-govt-teachers-suspended-rss-rally-yadgir-vijayapura"
published_at: "2026-08-28T10:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9110fc827a6_karnataka-two-govt-teachers-suspended-rss-rally-yadgir-vijayapura.jpg"
keywords: ["RSS Rally", "Karnataka Teachers Suspended", "Civil Service Rules"]
---

# ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ? ആർ.എസ്.എസ് റാലിയിൽ പങ്കെടുത്തു; കര്‍ണാടകയിൽ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ

> **Lead Summary:** ** **കർണാടകയിൽ ആർ.എസ്.എസ് റാലികളിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ. കർണാടക സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യദ്ഗീർ ജില്ലയിലെ കുപ്പി ഗവ. ലോവർ പ്രൈമറി സ്കൂൾ അധ്യാപകൻ അണ്ണാസാഹിബ് ദേശ്മുഖ്, ഹുനസഗി ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപകൻ ഗുരുരാജ് ജോഷി എന്നിവരെയാണ് ജില്ലാ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

## Article Content

** **കർണാടകയിൽ ആർ.എസ്.എസ് റാലികളിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ സ്കൂൾ അധ്യാപകർക്ക് സസ്പെൻഷൻ. കർണാടക സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യദ്ഗീർ ജില്ലയിലെ കുപ്പി ഗവ. ലോവർ പ്രൈമറി സ്കൂൾ അധ്യാപകൻ അണ്ണാസാഹിബ് ദേശ്മുഖ്, ഹുനസഗി ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപകൻ ഗുരുരാജ് ജോഷി എന്നിവരെയാണ് ജില്ലാ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 10-ന് ഹുനസഗിയിൽ നടന്ന ആർ.എസ്.എസ് മാർച്ചിലാണ് അണ്ണാസാഹിബ് ദേശ്മുഖ് പങ്കെടുത്തത്. ഒക്ടോബർ 12-ന് വിജാപുര ജില്ലയിലെ താലിക്കോട്ടിൽ നടന്ന മാർച്ചിലാണ് ഗുരുരാജ് ജോഷി പങ്കെടുത്തത്.

'അംബേദ്കർ സ്വാഭിമാനി സേന' ജില്ലാ പ്രസിഡന്റ് ജുമ്മാണ്ണ ഗുഡിമാനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

English Summary:

Two government school teachers suspended in Karnataka for participating in RSS rallies violating Karnataka Civil Service Rules. Annasaheb Deshmukh of Kuppi Govt LP School and Gururaj Joshi of Hunasagi Govt Girls High School in Yadgir district suspended by DDPI after complaint by Ambedkar Swabhimani Sena district president Jumanna Gudimani. They attended rallies on Oct 10 at Hunasagi and Oct 12 at Talikota, Vijayapura. Education department said serious violation of conduct rules. Karnataka government also planning new law to regulate private use of government institutions and public spaces.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380174/karnataka-two-govt-teachers-suspended-rss-rally-yadgir-vijayapura)