---
title: "കാറ്റും മഴയും മുതലാക്കി...! രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ തള്ളിയ കേസ്; അനങ്ങാപ്പാറ നയത്തിൽ പൊലീസിനെതിരെ കോൺഗ്രസ് കൗൺസിലർ രംഗത്ത്"
english_title: "Condoms Dumped On Road In Chengannur Congress Councillor Complains Against Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380158/condoms-dumped-road-chengannur-congress-councillor-complaint-police-alappuzha"
published_at: "2026-08-28T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91020a11ebe_condoms-dumped-road-chengannur-congress-councillor-complaint-police-alappuzha.jpg"
keywords: ["Alappuzha News", "Condoms Dumped", "Kerala Police"]
---

# കാറ്റും മഴയും മുതലാക്കി...! രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ തള്ളിയ കേസ്; അനങ്ങാപ്പാറ നയത്തിൽ പൊലീസിനെതിരെ കോൺഗ്രസ് കൗൺസിലർ രംഗത്ത്

> **Lead Summary:** **ആലപ്പുഴ : ** ചെങ്ങന്നൂരിൽ എംസി റോഡിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.

## Article Content

**ആലപ്പുഴ : ** ചെങ്ങന്നൂരിൽ എംസി റോഡിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.

കഴിഞ്ഞ മാസം 30-ാം തീയതി രാത്രി 10 മണിയോടെയാണ് വെള്ളാവൂർ ജങ്ഷന് സമീപം റോഡിൽ ഉപയോഗിച്ചതും അല്ലാത്തതുമായ രണ്ടായിരത്തോളം ഉറകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് ഓടുന്ന വാഹനത്തിൽ നിന്നാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് നാട്ടുകാരുടെ സംശയം.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭ്യമായിട്ടും പൊലീസ് കാര്യമായ അന്വേഷണമോ കേസെടുക്കലോ നടത്തിയില്ലെന്നാണ് പ്രധാന ആരോപണം. വലിയ തോതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നഗരസഭാ അധികൃതരെത്തിയാണ് പിന്നീട് റോഡ് ശുചീകരിച്ചത്.

English Summary:

Congress councillor Varun Mattakkal complained to Home Minister alleging lapse in police probe after over 2000 condoms were dumped on MC Road in Chengannur. Incident happened on 30th night near Vellavoor Junction, suspected thrown from moving vehicle. Despite CCTV in area, police did not investigate or register case. Chengannur Municipality later cleaned the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380158/condoms-dumped-road-chengannur-congress-councillor-complaint-police-alappuzha)