---
title: "കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം"
english_title: "Kozhikode Thamarassery Woman Missing for Four Days, Last Mobile Location Traced to Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380081/kozhikode-thamarassery-woman-jaseena-missing-four-days"
published_at: "2026-08-27T05:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f848021c07_kozhikode-thamarassery-woman-jaseena-missing-four-days.jpg"
keywords: ["Jaseena Missing", "Perambra", "Missing Woman", "Kozhikode Missing News"]
---

# കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം

> **Lead Summary:** കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന യെയാണ് കാണാതായത്.

## Article Content

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന യെയാണ് കാണാതായത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.

താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.

**English Summary:**

Kozhikode: Jaseena (30), wife of Rasheed of Thekkeparambil, Kaithappoyil, Thamarassery, has reportedly been missing for four days. According to the complaint filed by her relatives with Thamarassery Police, she left home around 6 a.m. last Saturday saying she was going to the taluk hospital and did not return. She was wearing a violet churidar when she went missing and has a mole on the left side of her cheek. Police said the last mobile phone location shown was Perambra. Authorities have asked anyone with information about Jaseena to contact Thamarassery Police Station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380081/kozhikode-thamarassery-woman-jaseena-missing-four-days)