---
title: "കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്"
english_title: "Car Loses Control In Pathanamthitta Aban Junction One Dead Four Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380072/car-rams-pedestrians-pathanamthitta-aban-junction-one-dead"
published_at: "2026-08-26T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ef8fc1a7f8_car-rams-pedestrians-pathanamthitta-aban-junction-one-dead.jpg"
keywords: ["Pathanamthitta Accident", "Aban Junction Accident", "Pathanamthitta Car Accident", "Kerala Road Acciden"]
---

# കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്.

## Article Content

പത്തനംതിട്ട: പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ നാല് ഇതര സംസ്ഥാന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഇതിനുശേഷവും മുന്നോട്ട് പാഞ്ഞ കാര്‍ റോഡിലുണ്ടായിരുന്ന മറ്റു ചില വാഹനങ്ങളിലും ഇടിച്ചു. അപകടമുണ്ടാക്കിയ കാറിൻ്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

**English Summary:**

One person died and four migrant workers injured after a speeding car allegedly lost control and rammed pedestrians at Aban Junction in Pathanamthitta on Tuesday evening. Deceased is Abu (58) from Kulasekharapathi. Four injured admitted to hospital, one critical. Police suspect driver was under influence of alcohol. The car also hit other vehicles after hitting pedestrians.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380072/car-rams-pedestrians-pathanamthitta-aban-junction-one-dead)