---
title: "മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു"
english_title: " Former Additional Chief Secretary PH Kurian Passes Away at 67"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380069/former-additional-chief-secretary-ph-kurian-passes-away"
published_at: "2026-08-26T19:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8eeff5a9e4d_former-additional-chief-secretary-ph-kurian-passes-away.jpg"
keywords: ["PH Kurian", "Former Additional Chief Secretary Kerala", "Kerala Bureaucrat"]
---

# മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

> **Lead Summary:** തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു. 1986 കേരള കേഡർ ഉദ്യോഗസ്ഥനാണ്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു. 1986 കേരള കേഡർ ഉദ്യോഗസ്ഥനാണ്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച കോട്ടയം പാമ്പാടിയിലാണ് സംസ്‌കാരം

കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1959 ജനുവരി 20-ന് ജനിച്ച പി.എച്ച്. കുര്യൻ, രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ജില്ലാ കളക്ടർ, ലേബർ കമ്മിഷണർ, പ്രോജക്റ്റ് ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ, സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 2018 ഡിസംബർ 7 മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു.

**English Summary:**

Former Additional Chief Secretary P.H. Kurian (67), a 1986 batch Kerala cadre officer, passed away in Thiruvananthapuram. He was under treatment for cancer at a private hospital and death was confirmed around 5:30 pm. He served as Principal Secretary in Revenue, Industry and IT departments and held various posts in Odisha. He played a key role in formulating Kerala's startup policy. Cremation will be on Saturday at Pampady, Kottayam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380069/former-additional-chief-secretary-ph-kurian-passes-away)