---
title: "ആഘോഷമാക്കാം ഓണനാളുകൾ: സുവർണ്ണ സ്വപ്നങ്ങൾക്കൊപ്പം മഹാറാണി ഗോൾഡ് പാർക്ക്"
english_title: " Maharani Group Onam Celebration Onaravam Nilambur Gold Park Offers August 17 to 31"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380058/maharani-group-onam-celebration-onaravam-nilambur-gold-park-offers"
published_at: "2026-08-26T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ecea49dfbb_maharani-group-onam-celebration-onaravam-nilambur-gold-park-offers7.jpg"
keywords: ["Maharani Group", "Onaravam Nilambur", "Onam Gold Offers", "Malappuram News", "Maharani Gold Park"]
---

# ആഘോഷമാക്കാം ഓണനാളുകൾ: സുവർണ്ണ സ്വപ്നങ്ങൾക്കൊപ്പം മഹാറാണി ഗോൾഡ് പാർക്ക്

> **Lead Summary:** മലപ്പുറം: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മഹാറാണി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ മൂന്നാം വാർഷികവും ഓണാഘോഷവും സംയുക്തമായി 'ഓണാരവം' എന്ന പേരിൽ ആഘോഷിക്കും. ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ നിലമ്പൂരിലെ മഹാറാണി ഗോൾഡ് പാർക്കിൽ ആഘോഷ മേളം നടക്കും.

## Article Content

മലപ്പുറം: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മഹാറാണി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ മൂന്നാം വാർഷികവും ഓണാഘോഷവും സംയുക്തമായി 'ഓണാരവം' എന്ന പേരിൽ ആഘോഷിക്കും. ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ നിലമ്പൂരിലെ മഹാറാണി ഗോൾഡ് പാർക്കിൽ ആഘോഷ മേളം നടക്കും.

ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് മഹാറാണി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണാരവത്തിന്റെ ഭാഗമായി സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ വൻ ഇളവുകളാണ് ലഭ്യമാക്കുന്നത്. ഇതനുസരിച്ച് ഡെയ്‌ലി വെയർ ഓർണമെൻ്റ്സിന്റെ പണിക്കൂലിയിൽ 65 ശതമാനം വരെ കുറവ് ലഭിക്കും.

പ്രീമിയം ഓർണമെൻ്റ്സിന്റെ പണിക്കൂലിയിൽ 50 ശതമാനം വരെയും ഡയമണ്ട് ഓർണമെൻ്റ്സിന്റെ പണിക്കൂലിയിൽ 35 ശതമാനം വരെയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്ന് വർഷം പിന്നിടുന്ന മഹാറാണി ഗ്രൂപ്പിന്റെ നേട്ടങ്ങൾക്ക് ആദരമായി കൂടിയാണ് ഈ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഓണക്കാലത്ത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാകുമെന്നും അധികൃതർ പറഞ്ഞു.നിലമ്പൂരും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് മാത്രമല്ല, വിവിധ ജില്ലകളിൽ നിന്നുള്ളവർക്കും ഓണാരവത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഓഫർ കാലയളവിൽ പ്രത്യേക പ്രദർശനങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്നും മഹാറാണി ഗോൾഡ് അധികൃതർ വ്യക്തമാക്കി.

**English Summary:**

Maharani Group is celebrating its 3rd anniversary and Onam with 'Onaravam' at Maharani Gold Park, Nilambur from August 17 to August 31. The group has announced major discounts on making charges - 65% off on daily wear ornaments, up to 50% off on premium ornaments, and 35% off on diamond ornaments. The event aims to offer attractive deals to customers during the festive season.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380058/maharani-group-onam-celebration-onaravam-nilambur-gold-park-offers)