---
title: "'പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കം'; സിപിഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.എന്‍. മോഹനന്‍"
english_title: "C N Mohanan Criticises CPI, Says Party Is Targeting Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380037/cn-mohanan-criticises-cpi-pinarayi-vijayan"
published_at: "2026-08-26T13:58:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ea3ec78411_cn-mohanan-criticises-cpi-pinarayi-vijayan.jpg"
keywords: ["C N Mohanan", "CPI", "CPI(M)", "Pinarayi Vijayan", "LDF", "Kerala Politics"]
---

# 'പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കം'; സിപിഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.എന്‍. മോഹനന്‍

> **Lead Summary:** തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സി എൻ മോഹനൻ. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആണ് സിപിഐ ശ്രമിക്കുന്നത്. മുന്നണിയിൽ എന്നും സമ്മർദ്ദ തന്ത്രം ഉപയോഗിക്കുന്ന പാർട്ടിയാണ് സിപിഐ.

## Article Content

തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സി എൻ മോഹനൻ. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആണ് സിപിഐ ശ്രമിക്കുന്നത്. മുന്നണിയിൽ എന്നും സമ്മർദ്ദ തന്ത്രം ഉപയോഗിക്കുന്ന പാർട്ടിയാണ് സിപിഐ.

സിപിഐഎം വേണമെങ്കിൽ സഹിച്ചുകൊള്ളണം എന്നാണ് സിപിഐയുടെ നിലപാട്. ഫേസ്ബുക്ക് പോസ്റ്റിലാണ് സി എൻ മോഹനന്റെ വിമർശനം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പി എം ശ്രീയായിരുന്നു സിപിഐയുടെ വിപ്ലവായുധം. അകത്തുനിന്ന് ആക്രമിച്ച് സർക്കാരിനെ നാണംകെടുത്തി. അതിൻറെ കൂടി തുടർച്ചയാണ് നിയമസഭാ തോൽവി. രണ്ടുലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലത്തിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങൾ സിപിഐ ഉണ്ടെന്നും സി എൻ മോഹനന്റെ പരിഹാസം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് മോഹനൻ.

**സി എൻ മോഹനൻ ഫേസ്ബുക്കിൽ കുറിച്ചത്**

*സിപിഐഎം നേതാവ് സ :പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാ നാണ് സിപിഐ നീക്കം . ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചു നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്നാണ് സിപിഐ ആവശ്യപ്പെടുന്നത് .*

*എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത് ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട് ……കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം …..അകത്തുനിന്നാക്രമിച്ചു ഗവണ്മെന്റിനെ നാണംകെടുത്തി . അതിന്റെ തുടർച്ചകൂടിയാണ് നിയമസഭത്തോൽവി …..സമ്മർദ്ദതന്ത്രത്തിൽ അനര്ഹമായതല്ലേ സിപിഐ അനുഭവിക്കുന്നത് എന്ന് അവരോർക്കുന്നില്ല ……*

*എന്തോ മഹാത്യാഗം ചെയ്താണ് കേരളത്തിൽ മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ഭരണം ഉപേക്ഷിച്ചതെന്നാണ് ഭാവം …….*

*1979 ഇൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസ് മുന്നണിയിലായിരുന്നു ….അന്ന് ആന്റണി കോൺഗ്രീസുമായി മുന്നണിയയായി മത്സരിച്ചു എൽഡിഎഫ് കേരളം തൂത്തുവാരി …..അപ്പോൾ സിപിഐ എൽ ഡി എഫിൽ അല്ല -കോൺഗ്രസ് മുന്നണിയിലാ ണ് …..സിപിഐ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു പോന്നാണ് എൽഡിഎഫ് രൂപീകരിച്ചതെന്ന അവകാശവാദം പൊളിയുന്നു ഈ വസ്തുതയുടെ മുന്നിൽ …..*

*പിന്നെ ,സിപിഐയുടെ*

*ഭട്ടിൻഡകോൺഗ്രസ് 1978 ഇൽ തീരുമാനിച്ചിട്ടും കോൺഗ്രസ് മുന്നണിയിൽ വിട്ടുപോരാൻ എന്തേ ഒരു വര്ഷം താമസിച്ചത് ? ഓ ലോകത്തിലെ ഏക puritan കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ ആണല്ലോ ……2ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സർ നമ്മുടെ സിപിഐക്ക്‌ ?*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380037/cn-mohanan-criticises-cpi-pinarayi-vijayan)