---
title: " ശബരിമല സ്വർണക്കൊള്ള കേസ് പ്രതി പി.എസ്. പ്രശാന്തിന് തലച്ചോറിൽ രക്തസ്രാവം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Sabarimala Gold Theft Case Accused PS Prasanth Hospitalized Brain Hemorrhage Trivandrum Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380031/sabarimala-gold-theft-case-accused-ps-prasanth-hospitalized-brain-hemorrhage"
published_at: "2026-08-26T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e94aa623c3_sabarimala-gold-theft-case-accused-ps-prasanth-hospitalized-brain-hemorrhage.jpg"
keywords: ["Sabarimala Gold Theft", "PS Prasanth", "Travancore Devaswom Board", "Trivandrum Medical College"]
---

#  ശബരിമല സ്വർണക്കൊള്ള കേസ് പ്രതി പി.എസ്. പ്രശാന്തിന് തലച്ചോറിൽ രക്തസ്രാവം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ പി എസ് പ്രശാന്ത് ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ പി എസ് പ്രശാന്ത് ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയുകയായിരുന്നു പി എസ് പ്രശാന്ത്.

ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തസ്രാവമുള്ളതായി ഡോക്ടേഴ്‌സ് സ്ഥിരീകരിക്കുകയായിരുന്നു.

ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. 2019ലെ ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാനാണ് പ്രശാന്തിന്റെ ഭരണകാലത്ത് ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് നല്‍കിയതെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നത്

. പ്രശാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380031/sabarimala-gold-theft-case-accused-ps-prasanth-hospitalized-brain-hemorrhage)