---
title: "കണ്ണൂർ പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്"
english_title: "Kannur Payyanur Youth Killed In Speeding Car Accident Friend Critically Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380017/kannur-payyanur-perumba-speeding-car-accident-youth-dead"
published_at: "2026-08-26T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e723ec8a6b_kannur-payyanur-perumba-speeding-car-accident-youth-dead.jpg"
keywords: ["Kannur News", "Payyanur Accident", "Road Accident Kerala", "Kannur Car Accident"]
---

# കണ്ണൂർ പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു.

## Article Content

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു.

പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോൾ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

**English Summary:**

Kannur: A youth died after being hit by a speeding car at Perumba in Payyanur. Deceased is Shahid (21) from Nirathumpalam, Mayyil. His friend Shibil from Thiruvattoor sustained critical injuries. Accident occurred around 2:30 am while they were walking along road. Both were students in Kollam who came home for vacation. Car that fled after accident has been taken into custody by police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380017/kannur-payyanur-perumba-speeding-car-accident-youth-dead)