---
title: "ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കൾക്ക് നേരെ ആക്രമണം; കല്ലമ്പലത്ത് മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three Arrested for Attacking Youths Returning After Onam Celebrations in Kallambalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380009/three-arrested-attack-youths-returning-after-onam-celebrations-kallambalam"
published_at: "2026-08-26T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e5702d484c_three-arrested-attack-youths-returning-after-onam-celebrations-kallambalam.jpg"
keywords: ["Onam Celebrations", "Attack Youth", "Police Case", "Thiruvananthapuram News"]
---

# ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കൾക്ക് നേരെ ആക്രമണം; കല്ലമ്പലത്ത് മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ക്ക് നേരെ ആക്രമണം. കല്ലമ്പലം മൂങ്ങോടാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

## Article Content

തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ക്ക് നേരെ ആക്രമണം. കല്ലമ്പലം മൂങ്ങോടാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

മൂങ്ങോട് സ്വദേശികളായ ജോസ്, ജോണ്‍ ഒറ്റൂര്‍ സ്വദേശി റെജിന്‍ എന്നിവര്‍ ആണ് പിടിയില്‍ ആയത്. സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന യുവാക്കളെയാണ് ഇവര്‍ ആക്രമിച്ചത്.

ഓണാഘോഷത്തിന് പ്രശ്‌നമുണ്ടാക്കിയവര്‍ എന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. പിടികൂടിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്ന് പ്രതികളും നിരവധി കേസുകളില്‍ പ്രതികള്‍ ആണ്.

മറ്റൊരു സംഭവത്തിൽ കടമ്മനിട്ട അന്ത്യാളന്‍ കാവില്‍ യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റിലായി.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അന്ത്യാളന്‍കാവ് സ്വദേശിയായ യുവാവിനെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. കടമ്മനിട്ട സ്വദേശി റെജി ജോര്‍ജ്ജ്, തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സുനില്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

കാറില്‍ ഇരുന്നുകൊണ്ട് ഗുണ്ടാസംഘം യുവാവിനെ വെട്ടിവീഴ്ത്തുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയ ശേഷവും അഞ്ചംഗ സംഘം മാരകായുധങ്ങള്‍ കൊണ്ട് യുവാവിനെ വെട്ടി. ആക്രമണത്തിന് ശേഷം ഗുണ്ടാസംഘം യുവാവിന്റെ രണ്ട് മൊബൈല്‍ ഫോണുകളും 20,000 രൂപയും കവരുകയും കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.

ഏഴംകുളത്തു നിന്നുമാണ് പ്രതികളെ ആറന്മുള പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് റിമാന്‍ഡ് ചെയ്തു. ഒന്നാംപ്രതി റെജി ജോര്‍ജ് നാല് ജില്ലകളിലായി 8 ക്രിമിനല്‍ കേസുകളില്‍ പ്രതിയും സുനില്‍ ഗുപ്ത 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380009/three-arrested-attack-youths-returning-after-onam-celebrations-kallambalam)