---
title: "നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി; മൂന്നു കുട്ടികൾക്ക് പരിക്ക്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Car Drives Into Nabidinam Rally in Chengannur; Three Children Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379993/chengannur-kollakadavu-nabidinam-rally-car-accident"
published_at: "2026-08-25T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8dbab215e9b_chengannur-kollakadavu-nabidinam-rally-car-accident.jpg"
keywords: ["Alappuzha News", "Nabidinam Rally", "Children Injured", "Chengannur Accident"]
---

# നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി; മൂന്നു കുട്ടികൾക്ക് പരിക്ക്, മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്തിരുന്ന മൂന്ന് കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്തിരുന്ന മൂന്ന് കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

സംഭവത്തിൽ കാർ ഉണ്ടായിരുന്ന മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിൽ മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

**English Summary: **

Three children were injured after a car drove into a Nabidinam rally at Kollakadavu in Chengannur, Alappuzha. The injured children were participating in the rally. The three people who were in the car were taken into police custody. According to the police, all three were under the influence of alcohol. The police have registered a case against them. The three occupants were identified as Anudev from Elavumthitta in Pathanamthitta, Anuraj from Venmony and Abin from Mezhuveli. Police said liquor bottles were found inside the car during an inspection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379993/chengannur-kollakadavu-nabidinam-rally-car-accident)