---
title: "'സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്'; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്"
english_title: "Pinarayi Vijayan Extends Onam Greetings to Malayalis Worldwide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379991/pinarayi-vijayan-onam-greetings-malayalis-worldwide"
published_at: "2026-08-25T20:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8da85e92a76_pinarayi-vijayan-onam-greetings-malayalis-worldwide.jpg"
keywords: ["Pinarayi Vijayan", "Onam Greetings", "Onam 2026"]
---

# 'സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്'; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

> **Lead Summary:** തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്.

## Article Content

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്.

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണമെന്നും പിണറായി വിജയൻ പറഞ്ഞു.

**പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓണാശംസ**

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ.

അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം.

കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379991/pinarayi-vijayan-onam-greetings-malayalis-worldwide)