---
title: "‘ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം...’; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ"
english_title: "Chief Minister VD Satheesan Extends Onam Greetings Says Onam Beyond Caste Religion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379982/chief-minister-vd-satheesan-onam-greetings-message"
published_at: "2026-08-25T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d81d44b594_chief-minister-vd-satheesan-onam-greetings-message.jpg"
keywords: ["[VD Satheesan", "Onam Wishes", "Onam 2026"]
---

# ‘ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം...’; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ

> **Lead Summary:** തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണമെന്നും അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണമെന്നും അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും.

സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല.

പക്ഷെ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അവര്‍ക്കെല്ലാം ഊഷ്മളമായ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു

English Summary:

Thiruvananthapuram: Chief Minister VD Satheesan extended Onam greetings, saying Onam is a noble concept of Malayalam and a proud celebration of all Malayalis beyond caste and religious thoughts. He said Onam inspires survival, gives confidence, and reminds we are not alone in crises. He said government made arrangements for inflation-free Onam and wished everyone can celebrate with family and friends. He called for unity without caste-religion differences against those spreading hatred.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379982/chief-minister-vd-satheesan-onam-greetings-message)