---
title: "മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം "
english_title: "KSRTC Bus Auto Collision At Kadakkal Auto Driver Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379978/ksrtc-bus-auto-collision-kadakkal-auto-driver-dies-kollam"
published_at: "2026-08-25T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d781c32da1_ksrtc-bus-auto-collision-kadakkal-auto-driver-dies-kollam.jpg"
keywords: ["KSRTC Accident", "Kollam Accident", "Auto Accident"]
---

# മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം 

> **Lead Summary:** **കടയ്ക്കൽ: **മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കൊല്ലായിൽ റെജാ മൻസിലിൽ ഇസഹാക്ക് മുഹമ്മദ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ കൊല്ലായിലിൽ വെച്ചായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്.

## Article Content

**കടയ്ക്കൽ: **മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കൊല്ലായിൽ റെജാ മൻസിലിൽ ഇസഹാക്ക് മുഹമ്മദ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ കൊല്ലായിലിൽ വെച്ചായിരുന്നു ഈ ദാരുണമായ അപകടം സംഭവിച്ചത്.

തിരുവനന്തപുരത്ത് നിന്നു തെന്മലയിലേക്കു പോയ കെ.എസ്‌.ആർ.ടി.സി ബസ് ആണ് ഓട്ടോയിൽ ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇസഹാക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഭാര്യ: റജില. മക്കൾ: നജ ഹുസൈൻ (അസി. പ്രഫസർ എം.ഇ.എസ് എൻജിനീയറിങ് കോളജ്), നജീബ് (അബുദാബി). മരുമക്കൾ: സാബു ഹുസൈൻ (ദുബൈ), ഇർഫാന നജീബ്. ചിതറ പൊലീസ് കേസെടുത്തു.

English Summary:

Auto driver Ishaque Muhammed (72) died in collision between KSRTC bus and auto at Madathara in Kadakkal, Kollam. Accident occurred Monday 3pm on Thiruvananthapuram - Shenkottai road at Kollayil. Bus was heading from Thiruvananthapuram to Thenmala. Injured admitted to Thiruvananthapuram Medical College but died. Chithara police registered case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379978/ksrtc-bus-auto-collision-kadakkal-auto-driver-dies-kollam)