---
title: "ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം"
english_title: "Elderly Man Found Dead Inside House At Ottapalam Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379973/elderly-man-found-dead-house-ottapalam-palakkad"
published_at: "2026-08-25T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d6f4386fea_elderly-man-found-dead-house-ottapalam-palakkad.jpg"
keywords: ["Palakkad News", "Ottapalam", "Elderly Death"]
---

# ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

> **Lead Summary:** **പാലക്കാട്: **ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് മരിച്ചത്. രണ്ടുദിവസത്തോളം പഴക്കം തോന്നിക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

## Article Content

**പാലക്കാട്: **ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് മരിച്ചത്. രണ്ടുദിവസത്തോളം പഴക്കം തോന്നിക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

രണ്ടുദിവസമായി ബാലസുബ്രഹ്മണ്യനെ പുറത്തേക്ക് കാണാതായതോടെ സമീപത്ത് ചായക്കട നടത്തുന്ന വ്യക്തി അന്വേഷിക്കുകയായിരുന്നു. വീടിനുള്ളിലെ സോഫയിൽ മരിച്ച നിലയിൽ ബാലസുബ്രഹ്മണ്യനെ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

English Summary:

A 65-year-old man Balasubramanian living alone at Varode Shappumpadi in Ottapalam, Palakkad was found dead inside his house. Body was around two days old found on sofa after tea shop owner nearby enquired as he was not seen outside for two days. Body moved to Palakkad District Hospital after inquest.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379973/elderly-man-found-dead-house-ottapalam-palakkad)