---
title: "ദാരുണം ...! കണ്ണൂർ സ്വദേശിനി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു"
english_title: "Malayali Woman Dies After Falling From Building In Hyderabad Kukatpally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379967/malayali-woman-dies-falling-building-hyderabad-kukatpally"
published_at: "2026-08-25T15:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d6509e00de_malayali-woman-dies-falling-building-hyderabad-kukatpally.jpg"
keywords: ["Malayali Woman Death", "Women Death", "Kannur  Native Death", "Hyderabad News"]
---

# ദാരുണം ...! കണ്ണൂർ സ്വദേശിനി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ ശീതൾ പുരുഷോത്തമാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

## Article Content

ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ ശീതൾ പുരുഷോത്തമാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

കുക്കട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ ആറാം ഫേസ് റോഡിലുള്ള പഞ്ചവടി അപ്പാർട്ട്മെന്റിലാണ് കുടുംബത്തോടൊപ്പം ഷീതൾ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

അപ്പാർട്ട്മെന്റിന്റെ പ്രധാന കവാടത്തിന് സമീപം രണ്ട് കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദം കേട്ട് കുട്ടികളിലൊരാൾ തിരിഞ്ഞുനോക്കിയപ്പോഴാണ് യുവതി താഴെ കിടക്കുന്നത് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിന്റെ പ്രധാന കവാടത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

യുവതി കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

**English Summary:**

Hyderabad: A 32-year-old Malayali woman, Sheetal Purushothaman from Kannur, allegedly died after falling from a building in Hyderabad on Monday around 4.30 pm. She was living with family at Panchavati Apartment, 6th Phase Road, Kukatpally Housing Board Colony. Preliminary information suggests she fell from the fifth floor. Children playing near main gate heard sound and found her. CCTV at main gate captured visuals. Police said preliminary probe indicates she was under treatment for depression, investigation ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379967/malayali-woman-dies-falling-building-hyderabad-kukatpally)