---
title: "തിരുവോണത്തിൽ പെയ്യുമോ ദുരിതമഴ?; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു"
english_title: "Heavy Rain In Kerala Today Orange Alert In Six Districts Yellow Alert Others"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379963/heavy-rain-kerala-today-orange-alert-six-districts-yellow-alert"
published_at: "2026-08-25T15:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d613ce96bc_heavy-rain-kerala-today-orange-alert-six-districts-yellow-alert.jpg"
keywords: ["Kerala Rain", "Orange Alert", "Yellow Alert"]
---

# തിരുവോണത്തിൽ പെയ്യുമോ ദുരിതമഴ?; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണദിനമായ നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആയിരിക്കും.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കൂടാതെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

English Summary:

Kerala is set for a rainy Onam this year. IMD has warned of heavy rain today with Orange alert in six districts - Ernakulam, Idukki, Kozhikode, Wayanad, Kannur and Kasaragod and Yellow alert in others. Heavy rain expected in central and north Kerala. Yellow alert in Pathanamthitta, Kottayam, Ernakulam, Idukki tomorrow on Thiruvonam day. Strong winds expected along with rain. Fishing ban and high sea warning continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379963/heavy-rain-kerala-today-orange-alert-six-districts-yellow-alert)