---
title: "  ഹോംസ്റ്റേയിൽ നരാധന്മാരുടെ ക്രൂരത; എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു, അഞ്ച് പേർ അറസ്റ്റിൽ "
english_title: "Assam Class 8 Girl Gangraped At Guwahati Homestay Five Taken Into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379953/assam-class-8-girl-gangraped-homestay-guwahati-five-custody-"
published_at: "2026-08-25T13:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d4e0220788_assam-class-8-girl-gangraped-homestay-guwahati-five-custody.jpg"
keywords: ["Guwahati", "Gangrape", "Kamrup", "Homestay Crime"]
---

#   ഹോംസ്റ്റേയിൽ നരാധന്മാരുടെ ക്രൂരത; എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു, അഞ്ച് പേർ അറസ്റ്റിൽ 

> **Lead Summary:** **ഗുവാഹത്തി: ** എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ കാംരൂപ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതാവുകയായിരുന്നു.

## Article Content

**ഗുവാഹത്തി: ** എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ കാംരൂപ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതാവുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഹാജോ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ദാദര ഔട്ട്പോസ്റ്റിൽ പരാതി നൽകി. ഇതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും, ഓഗസ്റ്റ് 24 ന് രാവിലെ 5:47-ഓടെ പെൺകുട്ടിയെ ഗുവാഹത്തിയിലെ പാൻബസാർ പ്രദേശത്ത് കണ്ടെത്തുകയും ചെയ്തു. ദാദര ഔട്ട്പോസ്റ്റ് ഇൻചാർജും കുടുംബാംഗങ്ങളും സ്ഥലത്തെത്തി പെൺകുട്ടിയെ സുരക്ഷിതമായി മാറ്റി.

ഗോപാൽപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ പറഞ്ഞുപറ്റിച്ച് സൗകുച്ചിയിലുള്ള 'രംഗ്മൻ ഗ്രാൻഡ് ഹോംസ്റ്റേ'യിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാത്രി മുഴുവൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പാൻബസാർ മേഖലയിൽ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ പരമേശ്വർ നാഥിനെ കൂടാതെ ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റജിപ് അലി എന്നിവരും പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തി. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും പീഡനം നടന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ്. അഞ്ച് പേരെയും ദാദര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

English Summary:

In Assam's Kamrup district, a Class 8 girl was allegedly gangraped at a homestay in Guwahati. The girl from Pasaria village went missing on Aug 23 afternoon. Police found her at Panbazar area on Aug 24 morning. Investigation revealed youth Parameshwar Nath lured her to Rangman Grand Homestay at Sawkuchi and along with four others including two staff members assaulted her overnight. All five taken into custody by Dadara police, girl underwent medical examination and statement recorded before judicial magistrate.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379953/assam-class-8-girl-gangraped-homestay-guwahati-five-custody-)