---
title: " ഒത്തില്ല ....! കൊയിലാണ്ടിയിൽ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു, മോഷ്ടാക്കൾ കടന്നുകളഞ്ഞു"
english_title: "Bus Stolen From Koyilandy Gets Stuck In Mud Thieves Flee Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379952/bus-stolen-koyilandy-stuck-mud-thieves-flee-kozhikode"
published_at: "2026-08-25T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d4b9648336_bus-stolen-koyilandy-stuck-mud-thieves-flee-kozhikode.jpg"
keywords: ["Koyilandy Bus Theft", "Kozhikode News", "Bus Stuck In Mud"]
---

#  ഒത്തില്ല ....! കൊയിലാണ്ടിയിൽ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു, മോഷ്ടാക്കൾ കടന്നുകളഞ്ഞു

> **Lead Summary:** കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ ഓടുന്ന 'സെനോ' എന്ന ബസാണ് മോഷണം പോയത്.

## Article Content

കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ ഓടുന്ന 'സെനോ' എന്ന ബസാണ് മോഷണം പോയത്.

കൊയിലാണ്ടി സ്റ്റാൻഡിൽ നിന്നും കടത്തിയ ബസ് പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ വെച്ച് ചെളിയിൽ താഴുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു.

രാവിലെയാണ് ഉടമയും ബസ് ജീവനക്കാരും മോഷണവിവരം അറിഞ്ഞത്. നിലവിൽ, ചെളിയിൽ പൂണ്ടുപോയ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകുമെന്ന് ബസ് ഉടമ സലാഹുദ്ദീൻ പറഞ്ഞു.

**English Summary:**

Kozhikode: A bus stolen from Koyilandy got stuck in mud while being taken away, forcing thieves to flee. The bus named 'Seno' operating on Kozhikode-Koyilandy route was allegedly stolen from Koyilandy stand and got stuck between Poyilkavu and Chengottukavu. Owner and staff came to know about theft in morning. Bus has been lifted using crane. Owner Salahudheen said complaint will be filed at Koyilandy police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379952/bus-stolen-koyilandy-stuck-mud-thieves-flee-kozhikode)