---
title: "ഓണച്ചെലവുകൾക്കിടയിൽ സ്വർണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്!"
english_title: "Gold Price In Kerala Today Slight Drop One Pavan 120080 Rupees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379947/kerala-gold-price-today-slight-drop-pavan-120080"
published_at: "2026-08-25T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d46a107273_kerala-gold-price-today-slight-drop-pavan-120080.jpg"
keywords: ["Gold Price Kerala", "Gold Rate Today", "Kerala Gold Price Drop", "Kerala Rain"]
---

# ഓണച്ചെലവുകൾക്കിടയിൽ സ്വർണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്!

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയുമാണ് നിരക്ക്. പവന് 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയുമാണ് നിരക്ക്. പവന് 160 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

1,20,240 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നിരുന്നത്. 15,030 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.

ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

English Summary:

Gold price in Kerala saw a slight drop today. One pavan costs Rs 1,20,080 and one gram Rs 15,010, a decrease of Rs 160 per pavan from yesterday's high of Rs 1,20,240 for this month. International market fluctuations may continue to affect prices. The all-time high this year was Rs 1,31,160 on January 29, and gold first crossed Rs 1 lakh on Dec 23 last year.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379947/kerala-gold-price-today-slight-drop-pavan-120080)