---
title: "ടി.പി. വധക്കേസിൽ സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റാൻ സർക്കാർ; സുപ്രീംകോടതിയിൽ ഇനി പുതിയ വക്കീൽ, ജയിലിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി"
english_title: " Kerala Government To Change Senior Advocate In TP Murder Case Supreme Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379946/kerala-government-change-senior-advocate-tp-murder-case-supreme-court-bail-plea"
published_at: "2026-08-25T12:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d442c35c0b_kerala-government-change-senior-advocate-tp-murder-case-supreme-court-bail-plea.jpg"
keywords: ["TP Murder Case", "Supreme Court", "Kerala Government", "Kodi Suni Bail Plea"]
---

# ടി.പി. വധക്കേസിൽ സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റാൻ സർക്കാർ; സുപ്രീംകോടതിയിൽ ഇനി പുതിയ വക്കീൽ, ജയിലിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

> **Lead Summary:** ദില്ലി: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്.

## Article Content

ദില്ലി: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്.

മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം.

ഇതിനിടെ ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

13 വർഷത്തിൽ അധികമായി ജയിലിൽ കഴിയുകയാണെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ജാമ്യ ഹർജി വേഗത്തിൽ കേൾക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.

എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ കെ രമ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയത്.

രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ രമയോട് കോടതി നിർദേശിച്ചു. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കോൺസൽ സുൽഫിക്കർ അലി പി.എസ് ഹാജരായി.

സീനിയർ അഭിഭാഷകനെ മാറ്റാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേസിൽ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീം കോടതിയിൽ ജാമ്യാപേക്ഷകളിൽ തുടർവാദം മൂന്ന് ആഴ്ച കഴിഞ്ഞ് നടക്കും.

**English Summary:**

Delhi: Kerala government decided to change senior advocate PV Dinesh who appeared for state in TP murder case in Supreme Court during Pinarayi Vijayan government. Government plans to engage former Solicitor General Ranjith Kumar or prominent criminal lawyer Sidharth Luthra. Meanwhile Supreme Court bench led by Justice Satish Chandra Sharma postponed hearing of bail pleas of seven convicts including Kodi Suni by three weeks. Convicts sought early hearing citing over 13 years in jail. KK Rama sought more time to file reply, court directed her to reply within two weeks. Standing counsel Zulfikar Ali PS appeared for state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379946/kerala-government-change-senior-advocate-tp-murder-case-supreme-court-bail-plea)