---
title: "ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി; സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച ഹര്‍ജി തള്ളി"
english_title: "Hijab Not Essential Religious Practice Of Islam Rules Allahabad High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379942/hijab-not-essential-religious-practice-islam-allahabad-high-court-dismisses-plea"
published_at: "2026-08-25T12:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d37458965d_hijab-not-essential-religious-practice-islam-allahabad-high-court-dismisses-plea.jpg"
keywords: ["Allahabad High Court", "Hijab", "Essential Religious Practice", "School Uniform"]
---

# ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി; സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച ഹര്‍ജി തള്ളി

> **Lead Summary:** **ലഖ്നൌ: **ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായി കാണാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം ഉണ്ടായത്.

## Article Content

**ലഖ്നൌ: **ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായി കാണാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം ഉണ്ടായത്.

പ്രയാഗ്രാജിലെ ഒരു സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കപ്പെടുന്ന മതപരമായ ആചാരമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

സ്‌കൂള്‍ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നത് തുടരാന്‍ അനുമതി തേടിയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജി. ഇത് തന്റെ മതപരമായ ആചാരത്തിന്റെ ഭാഗമാണെന്ന് വാദിച്ചാണ് വിദ്യാര്‍ത്ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് കീഴില്‍ സംരക്ഷണം ലഭിക്കുന്നതിന് മതപരമായ ആചാരമാണെന്ന അവകാശവാദം മാത്രം പോരെന്നും, അത് തെളിയിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.

English Summary:

The Allahabad High Court observed that wearing hijab cannot be seen as an essential religious practice of Islam. A division bench of Justice J J Munir and Justice Indrajeet Shukla dismissed a plea by an 11th standard Muslim student from Prayagraj seeking permission to wear hijab with school uniform, stating it cannot be protected under Article 25 of the Constitution as no sufficient religious or legal grounds were submitted to prove it is mandatory.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379942/hijab-not-essential-religious-practice-islam-allahabad-high-court-dismisses-plea)