---
title: " വ്യാജപ്രചാരകർക്ക് എന്താണ് പറയാനുള്ളത്? ഒരു സമ്മർദ്ദത്തിനും മുന്നിൽ സർക്കാർ കീഴടങ്ങില്ല; മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി"
english_title: "CM VD Satheesan Toughens Stand On Meta Controversy Says Government Will Not Bow To Pressure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379930/cm-vd-satheesan-tough-stand-meta-controversy-government-will-not-bow"
published_at: "2026-08-25T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d217260e08_cm-vd-satheesan-tough-stand-meta-controversy-government-will-not-bow.jpg"
keywords: ["VD Satheesan", "Meta Controversy", "Kerala Government", "Chief Minister"]
---

#  വ്യാജപ്രചാരകർക്ക് എന്താണ് പറയാനുള്ളത്? ഒരു സമ്മർദ്ദത്തിനും മുന്നിൽ സർക്കാർ കീഴടങ്ങില്ല; മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **ഒരു സമ്മർദ്ദ ശക്തിക്ക് മുന്നിലും സർക്കാർ കീഴടങ്ങില്ല. മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുകാട്ടിയത്. സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് മാധ്യമവാർത്തകൾ പിൻവലിച്ചുവെന്നത് നീചമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **ഒരു സമ്മർദ്ദ ശക്തിക്ക് മുന്നിലും സർക്കാർ കീഴടങ്ങില്ല. മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുകാട്ടിയത്. സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് മാധ്യമവാർത്തകൾ പിൻവലിച്ചുവെന്നത് നീചമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വാർത്ത പിൻവലിച്ചതിൽ സർക്കാർ ഇടപെട്ടിട്ടേയില്ലെന്നാണ് മെറ്റ ഔദ്യോഗികമായി നൽകിയ വിശദീകരണം. ഇനി വ്യാജപ്രചാരകർക്ക് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളാണ് തങ്ങളുടെ കരുത്ത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം ആളുകൾ പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സോഷ്യൽ മീഡിയയിൽ നിന്ന് വാർത്താകാർഡുകൾ നീക്കം ചെയ്ത സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാറായിരുന്നുവെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. പൊലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല കാർഡുകൾ നീക്കം ചെയ്തതെന്നും സൈബർ പൊലീസിന് രേഖാമൂലം നൽകിയ മറുപടി കത്തിൽ മെറ്റ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത നടപടിയിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാക്കാൻ കാരണമായതെന്നായിരുന്നു അവരുടെ പ്രതികരണം.

വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിന്റെ നിർദേശപ്രകാരമാണ് ഈ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും വ്യാപകമായി ഉയർന്നിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ മുഖ്യമന്ത്രി പൂർണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന വാർത്തകൾ മുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ല. മാധ്യമങ്ങളുടെ കാർഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

English Summary:

Chief Minister VD Satheesan has toughened his stand on the Meta controversy, stating the government will not bow to any pressure group. In an article to media, he said claims that government intervened to remove media news from social media is vicious propaganda and Meta has officially clarified government had no role. He said technical glitch due to AI system update caused removal and cyber police was informed in writing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379930/cm-vd-satheesan-tough-stand-meta-controversy-government-will-not-bow)