---
title: "നാലുമാസമായി ജോലിയില്ല, കടുത്ത മാനസിക സമ്മർദ്ദം; ടെക്സസ് സർവകലാശാലാ വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയ നിലയിൽ"
english_title: "Hyderabad Student Sai Pradeep Dies by Suicide in US Amid Job Struggle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379929/hyderabad-student-sai-pradeep-dies-by-suicide-in-us"
published_at: "2026-08-25T10:16:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d1f035d4ba_hyderabad-student-sai-pradeep-dies-by-suicide-in-us.jpg"
keywords: ["Sai Pradeep", "US student suicide", "Hyderabad student", "Texas University"]
---

# നാലുമാസമായി ജോലിയില്ല, കടുത്ത മാനസിക സമ്മർദ്ദം; ടെക്സസ് സർവകലാശാലാ വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **വാഷിങ്ടണ്‍: **അമേരിക്കയിൽ ഉപരിപഠനത്തിന് എത്തിയ ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് (ദീപു) ജീവനൊടുക്കി. ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നു.

## Article Content

**വാഷിങ്ടണ്‍: **അമേരിക്കയിൽ ഉപരിപഠനത്തിന് എത്തിയ ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് (ദീപു) ജീവനൊടുക്കി. ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നു.

2024-ൽ ഉന്നത പഠനത്തിനായി അമേരിക്കയിൽ എത്തിയ പ്രദീപ്, ടെക്സസ് സർവകലാശാലയിലെ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപിന്റെ മരണവിവരം പുറത്തുവന്നത്. കഴിഞ്ഞ നാല് മാസത്തോളമായി ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം വലിയ മാനസിക സംഘർഷത്തിലായിരുന്നു.

കുട്ടിക്കാലം മുതൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും, കഠിനാധ്വാനത്തിലൂടെയും ഫിറ്റ്നസിലൂടെയും അവയെയെല്ലാം അതിജീവിച്ച് മുന്നേറിയ വ്യക്തിയായിരുന്നു പ്രദീപെന്നാണ് ബന്ധുക്കളുടെ അനുസ്മരണം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കാര ചടങ്ങുകൾക്കുമായി പ്രദീപിന്റെ കസിൻ ദീപ്തി 'ഗോഫണ്ട്മീ' വഴി ധനസമാഹരണം ആരംഭിച്ചിരുന്നു. ആവശ്യമായ 35,000 ഡോളർ ചൊവ്വാഴ്ച രാവിലെയോടെ തന്നെ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ ബാക്കി വരുന്ന തുക പ്രദീപിന്റെ മാതാപിതാക്കളുടെ സഹായത്തിനായി ഉപയോഗിക്കും.

English Summary:

Sai Pradeep, a Master's student from Hyderabad studying at the University of Texas in the US, died by suicide. Family and friends stated that severe mental stress due to the inability to secure a job led to the tragic incident. Pradeep went to the US in 2024, and his death was reported on August 21 after struggling with joblessness for four months. A GoFundMe campaign initiated by his cousin Deepti successfully raised $35,000 for repatriation and funeral rites, with remaining funds to support his parents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379929/hyderabad-student-sai-pradeep-dies-by-suicide-in-us)