---
title: "റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Doctor Found Dead On Railway Track In Kollam Chemmanmukku "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379917/woman-doctor-found-dead-railway-track-kollam-chemmanmukku"
published_at: "2026-08-25T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d03042c58a_woman-doctor-found-dead-railway-track-kollam-chemmanmukku.jpg"
keywords: ["Kollam News", "Woman Doctor Death", "Railway Track Accident"]
---

# റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം: കൊല്ലം ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്ന എസ് കുമാർ ആണ് മരിച്ചത്.

## Article Content

കൊല്ലം: കൊല്ലം ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്ന എസ് കുമാർ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 5.30നാണ് അപകടം നടന്നത്. കൊച്ചുവേളിയിൽ നിന്ന് മൈസൂരുവിലേക്ക് പോയ ട്രെയിനാണ് തട്ടിയതെന്നാണ് വിവരം. കരീപ്ര ഇഎസ്ഐ ഡിസ്പെൻസറിയിലെ ഡോക്ടറാണ് മരിച്ച രസ്ന എസ് കുമാർ.

നിലവിൽ തിരുവനന്തപുരത്താണ് താമസം. ആർപിഎഫും ഈസ്റ്റ് പോലീസും സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

അച്ഛൻ സന്തോഷ് കുമാർ (റിട്ട. കൃഷിവകുപ്പ്). അമ്മ പരേതയായ രൂപ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും അപകടത്തിന്റെ കാരണവും പോലീസ് പരിശോധിച്ചു വരികയാണ്.

**English Summary:**

A woman doctor was found dead on the railway track at Chemmanmukku in Kollam. The deceased is identified as Rasna S Kumar (38) of Kuzhimathikad Ramakrupa. The accident happened at 5.30 pm on Monday and reportedly the train from Kochuveli to Mysuru hit her. She was a doctor at Karipra ESI dispensary and currently residing in Thiruvananthapuram. RPF and East Police shifted the body to District Hospital mortuary. Police said detailed investigation will be conducted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379917/woman-doctor-found-dead-railway-track-kollam-chemmanmukku)