---
title: "എസി നന്നാക്കുന്നതിനിടെ യുവാവ് വീടിന്റെ സൺഷെയ്ഡിൽനിന്ന് വീണ് മരിച്ചു"
english_title: "Neyyattinkara AC Repair Accident: 32-Year-Old Man Dies After Fall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379908/neyyattinkara-ac-repair-accident-safi-dies"
published_at: "2026-08-25T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cea47d1e3e_neyyattinkara-ac-repair-accident-safi-dies.jpg"
keywords: ["AC Repair Accident", "Youth Death", "Neyyattinkara News", "Neyyattinkara Accident Death"]
---

# എസി നന്നാക്കുന്നതിനിടെ യുവാവ് വീടിന്റെ സൺഷെയ്ഡിൽനിന്ന് വീണ് മരിച്ചു

> **Lead Summary:** നെയ്യാറ്റിൻകര: എസി റിപ്പയറിങ്ങിനിടെ കെട്ടിടത്തിന്റെ സൺഷെയ്ഡിൽനിന്ന് വീണ് യുവാവ് മരിച്ചു. താന്നിമൂട് അവണാകുഴി മണലുവിള വടക്കേത്തട്ടുവീട്ടിൽ പി എസ് സഫി ആണ് മരിച്ചത്.

## Article Content

നെയ്യാറ്റിൻകര: എസി റിപ്പയറിങ്ങിനിടെ കെട്ടിടത്തിന്റെ സൺഷെയ്ഡിൽനിന്ന് വീണ് യുവാവ് മരിച്ചു. താന്നിമൂട് അവണാകുഴി മണലുവിള വടക്കേത്തട്ടുവീട്ടിൽ പി എസ് സഫി ആണ് മരിച്ചത്.

കൊല്ലം പരവൂർ കുറുമണ്ടൽ പിഎസ് നിവാസിൽ കുടുംബാംഗമാണ് സഫി. ശനി പകൽ 1.50നാണ് അപകടം സംഭവിച്ചത്.

വഴുതൂരിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ എസിയുടെ തകരാർ പരിഹരിക്കുന്നതിനായി സൺഷെയ്ഡിൽ കയറുന്നതിനിടെയാണ് സഫി താഴേക്ക് വീണത്. 

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സഫിയെ ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സ നൽകുന്നതിനിടെ ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 1.50ഓടെയായിരുന്നു അപകടം നടന്നത്.

പ്രസന്നകുമാറാണ് സഫിയുടെ അച്ഛൻ. സജിതകുമാരിയാണ് അമ്മ. എ എസ് മഞ്ചിമയാണ് ഭാര്യ. ഐശ്വര്യനിധിയാണ് മകൾ. അഭിരാം സഹോദരനാണ്.

**English Summary: **

P.S. Safi (32) died after falling from a building’s sunshade while repairing an air conditioner at a house in Vazhuthoor, Neyyattinkara. The incident occurred at 1:50 p.m. on Saturday. Safi reportedly slipped while climbing onto the sunshade to repair a faulty AC on the second floor. He sustained serious injuries and was immediately taken to Neyyattinkara Taluk Hospital, but could not be saved. He was a family member of P.S. Nivas in Kurumandal, Paravur, Kollam. His father is Prasannakumar, mother Sajithakumari, wife A.S. Manjima, daughter Aishwaryanidhi and brother Abhiram. The funeral ceremony is scheduled for Wednesday at 8:30 a.m.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379908/neyyattinkara-ac-repair-accident-safi-dies)