---
title: "മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ നീക്കവുമായി പൊലീസ്"
english_title: "Museum Police Station Onam Celebration Police Moves To Cancel Bail Of ED Attack Case Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379903/museum-police-station-onam-celebration-bail-cancellation-ed-attack-case"
published_at: "2026-08-24T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c7c71345f1_ed-officials-attack-case-police-seeks-cancellation-bail-thiruvananthapuram.jpg"
keywords: ["Museum Police Station", "ED Attack Case", "IP Binu", "Onam Reels Controversy"]
---

# മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ നീക്കവുമായി പൊലീസ്

> **Lead Summary:** തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷംത്തിൽ നടപടിയെടുക്കാൻ പൊലീസ്. ED യെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ നീക്കവുമായി പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി.

## Article Content

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷംത്തിൽ നടപടിയെടുക്കാൻ പൊലീസ്. ED യെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ നീക്കവുമായി പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി.

ഐപി ബിനു ,നിതിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാൻ ആണ് അപേക്ഷ നൽകിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അപേക്ഷ സമർപ്പിച്ചത്.സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷത്തില്‍ മന്ത്രി കെ മുരളീധരന്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് ദക്ഷിണ മേഖല ഐ ജി പരിശോധിച്ച് വരികയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നായിരുന്നു കമ്മീഷണറുടെ റിപ്പോർട്ട്.

ഒപ്പിട്ട ശേഷം പ്രതികളെ സ്റ്റേഷൻ പരിധിയിൽ തുടരാൻ അനുവദിച്ചത് വീഴ്ചയാണെന്നാണ് കമ്മീഷണറുടെ അന്വേഷണത്തിലെ കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാൻ എത്തിയ പ്രതികളെ കൂടുതൽ നേരം അവിടെ തുടരാൻ അനുവദിച്ചതാണ് പ്രധാന വീഴ്ചയായി കമ്മീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പിട്ട ശേഷം പ്രതികളെ വേഗത്തിൽ തന്നെ സ്റ്റേഷനിൽ നിന്ന് മാറ്റേണ്ടതായിരുന്നു.

എന്നാൽ ഇതിന് വിപരീതമായി പ്രതികളെ സ്റ്റേഷനിൽ തുടരാൻ അനുവദിക്കുകയും അവർ അവിടെ ഒരുക്കിയിരുന്ന ഊഞ്ഞാലാടാനും ചെണ്ടകൊട്ടാനും ഉൾപ്പെടെയുള്ള ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

പ്രതികളെ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്യാനോ പറഞ്ഞുവിടാനോ ഉള്ള യാതൊരു നടപടിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സംഭവ സമയത്ത് എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല.

അതിനാൽ ജിഡി ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും കാവൽ ചുമതലയുണ്ടായിരുന്നവർക്കുമാണ് പ്രധാനമായും വീഴ്ച സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

**English Summary:**

Police have initiated action over the Onam celebration by accused at Museum Police Station and moved to cancel bail of accused in ED attack case. Police filed application to cancel bail of IP Binu and Nithin Raj at Thiruvananthapuram Judicial First Class Magistrate Court. City Police Commissioner Arul B Krishna's report found lapse on part of police for allowing accused who came to sign as per bail condition to stay longer and participate in Onam programs like swinging and chenda melam. Report is now under scrutiny by South Zone IG.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379903/museum-police-station-onam-celebration-bail-cancellation-ed-attack-case)