---
title: "ഈ ഓണത്തിന് സദ്യയ്ക്ക് രുചി കൂട്ടാൻ കിടിലൻ ബീൻസ് ഉപ്പേരി തയ്യാറാക്കൂ..."
english_title: "Onam Sadya Special Beans Upperi Easy Kerala Style Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379873/onam-sadya-special-beans-upperi-easy-recipe-malayalam-"
published_at: "2026-08-24T16:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c26ee079c8_onam-sadya-special-beans-upperi-easy-recipe-malayalam.jpg"
keywords: ["Onam Sadya Recipe", "Beans Upperi Recipe", "Onam Special Recipe", "Onam Special Food"]
---

# ഈ ഓണത്തിന് സദ്യയ്ക്ക് രുചി കൂട്ടാൻ കിടിലൻ ബീൻസ് ഉപ്പേരി തയ്യാറാക്കൂ...

> **Lead Summary:** ** **ഓണസദ്യയുടെ മാറ്റ് കൂട്ടാൻ തോരനോ ഉപ്പേരിയോ ഇല്ലാതെ എന്ത് ആഘോഷം? ഓണക്കാലത്ത് സദ്യവട്ടങ്ങൾക്കൊപ്പം തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു നാടൻ വിഭവമാണ് രുചികരമായ ബീൻസ് ഉപ്പേരി. ഇത് വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

** **ഓണസദ്യയുടെ മാറ്റ് കൂട്ടാൻ തോരനോ ഉപ്പേരിയോ ഇല്ലാതെ എന്ത് ആഘോഷം? ഓണക്കാലത്ത് സദ്യവട്ടങ്ങൾക്കൊപ്പം തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു നാടൻ വിഭവമാണ് രുചികരമായ ബീൻസ് ഉപ്പേരി. ഇത് വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ:**

ബീൻസ് - 250 ഗ്രാം (പൊടിയായി അരിഞ്ഞത്)

തേങ്ങ ചിരകിയത് - അരക്കപ്പ്

ചെറിയ ഉള്ളി - 4-5 എണ്ണം

വെളുത്തുള്ളി - 2 അല്ലി

ജീരകം - അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

കടുക് - 1 ചെറിയ സ്പూൺ

വറ്റൽമുളക് - 2 എണ്ണം

വെളിച്ചെണ്ണ - ആവശ്യത്തിന്

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

 തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സിയിൽ അധികം അരഞ്ഞുപോകാതെ (തരുതരുപ്പായി) ഒതുക്കി വെക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർക്കുക.

അരിഞ്ഞുവെച്ച ബീൻസും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പച്ചമണം മാറാൻ അല്പം വെള്ളം തളിച്ച് അടച്ചുവെച്ച് വേവിക്കാം. ബീൻസ് വെന്തുവരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ കൂട്ട് അതിലേക്ക് ചേർക്കുക. വെള്ളം പൂർണ്ണമായി വറ്റി, മസാലയും ബീൻസും നന്നായി യോചിച്ചു വരുന്നതുവരെ കുറഞ്ഞ തീയിൽ ഇളക്കി പാകമാകുമ്പോൾ തീ ഓഫ് ചെയ്യാം.

English Summary: Beans Upperi is a must-have side dish for Onam Sadya. Made with 250g finely chopped beans, grated coconut, shallots, garlic, cumin, turmeric, mustard, dried chillies, coconut oil and curry leaves, it is prepared by coarsely grinding coconut mix and sauteing beans until dry and well combined.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379873/onam-sadya-special-beans-upperi-easy-recipe-malayalam-)