---
title: "ഓണനാളുകളിൽ പ്രകൃതിയുടെ കലിതുടരുന്നു....!  കോഴിക്കോട്, വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Weather Alert Today Orange Alert In Six Districts Heavy Rain Warning IMD"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379861/kerala-weather-alert-orange-alert-six-districts-today-heavy-rain-"
published_at: "2026-08-24T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c162362dd5_kerala-weather-alert-orange-alert-six-districts-today-heavy-rain.jpg"
keywords: ["Kerala Rain Alert", "Orange Alert Kerala", "Kerala Weather Today", "Kerala Rain"]
---

# ഓണനാളുകളിൽ പ്രകൃതിയുടെ കലിതുടരുന്നു....!  കോഴിക്കോട്, വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട ഉള്ളത്. കാസർകോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട ഉള്ളത്. കാസർകോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഇതിനുപുറമേ, കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

English Summary:

Orange alert has been declared in six districts of Kerala today - Ernakulam, Idukki, Thrissur, Malappuram, Kozhikode, Wayanad, while yellow alert is in eight other districts. Nine districts will have yellow alert tomorrow. IMD has warned of heavy rain till 27th due to a new low pressure over Bay of Bengal. Strong winds up to 60 kmph likely along Kerala-Karnataka-Lakshadweep coasts and high waves due to swell surge phenomenon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379861/kerala-weather-alert-orange-alert-six-districts-today-heavy-rain-)