---
title: "  എന്തൊരു കൂടിയാണിത്...! റെക്കോർഡ് ഭേദിച്ച് മദ്യവില്പന; ഓണസീസണിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യം"
english_title: "Kerala Record Liquor Sale Onam Season 279 Crore In Three Days Beverages Corporation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379836/kerala-record-liquor-sale-onam-279-crore-three-days"
published_at: "2026-08-24T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bf7bd3985a_kerala-record-liquor-sale-onam-279-crore-three-days.jpg"
keywords: ["Kerala Liquor Sale", "Onam Liquor Sale", "Beverages Corporation", "Onam Season Sale"]
---

#   എന്തൊരു കൂടിയാണിത്...! റെക്കോർഡ് ഭേദിച്ച് മദ്യവില്പന; ഓണസീസണിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പുതിയ റെക്കോർഡ് മദ്യവില്പന. ഓണസീസണിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പുതിയ റെക്കോർഡ് മദ്യവില്പന. ഓണസീസണിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആദ്യ മൂന്ന് ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു. ഇന്നലെ മാത്രം 88.98 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ ശനിയാഴ്ചയാകട്ടെ 102.28 കോടി രൂപയുടെ മദ്യവും വിറ്റഴിഞ്ഞു. വരും ദിവസങ്ങളിലും വില്പന ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഈ ഓണം സീസൺ ആരംഭിച്ചതുമുതൽ ഇതുവരെ ആകെ 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 460.80 കോടിയായിരുന്നു.

English Summary:

Kerala recorded record liquor sales during Onam season, with Rs 279.12 crore worth of liquor sold in just three days, Rs 28.16 crore more than last year's Rs 250.96 crore. Rs 88.98 crore was sold yesterday alone and Rs 102.28 crore on Saturday. Since the start of Onam season, total sales have reached Rs 512.11 crore compared to Rs 460.80 crore last year.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379836/kerala-record-liquor-sale-onam-279-crore-three-days)