---
title: "സൗഹൃദം പുതുക്കി വഞ്ചന..! സഹപാഠിയായിരുന്ന വീട്ടമ്മയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച  കേസ്; എസ്.ഐക്കെതിരെ കേസെടുത്തു"
english_title: "Kollam SI Booked For Allegedly Assaulting Former Classmate Case Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379833/kollam-si-booked-assault-case-former-classmate-kottarakkara"
published_at: "2026-08-24T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8beef515b7e_kollam-si-booked-assault-case-former-classmate-kottarakkara.jpg"
keywords: ["Kerala Police SI Case", "Kottarakkara Police", "Crime News Kerala"]
---

# സൗഹൃദം പുതുക്കി വഞ്ചന..! സഹപാഠിയായിരുന്ന വീട്ടമ്മയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച  കേസ്; എസ്.ഐക്കെതിരെ കേസെടുത്തു

> **Lead Summary:** **കൊല്ലം: ** സഹപാഠിയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ എസ്.ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്മ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്.ഐ റോബിൻ വർഗീസിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ രജിസ്റ്റർ ചെയ്തത്.

## Article Content

**കൊല്ലം: ** സഹപാഠിയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ എസ്.ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്മ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്.ഐ റോബിൻ വർഗീസിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ രജിസ്റ്റർ ചെയ്തത്.

സഹപാഠികളായ ഇവർ അടുത്തിടെയാണ് സൗഹൃദം പുതുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് വീട്ടമ്മയുടെ പരാതിയിലുള്ളത്. രണ്ടാഴ്ച മുമ്പ് പരാതി നൽകിയിട്ടും പൊലീസിന്റെയും പൊലീസ് അസോസിയേഷൻ നേതാക്കളുടെയും ഭാഗത്തുനിന്ന് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ നടന്നതായി ആക്ഷേപമുണ്ട്.

എന്നാൽ, പരാതിയിൽ ഉറച്ചുനിന്ന വീട്ടമ്മ പിന്നീട് ജില്ലാ പൊലീസ് മേധാവിയെയും ഡിവൈഎസ്പിയെയും നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

English Summary:

Kottarakkara police in Kollam have registered a case against SI Robin Varghese, working in Telecommunications in Pathanamthitta, on complaint of assaulting his former classmate. The complainant alleged he threatened her showing private visuals after they reconnected recently. Allegations also surfaced that there were attempts to settle the case, but it was registered after the woman met SP and DySP.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379833/kollam-si-booked-assault-case-former-classmate-kottarakkara)