---
title: "നാല് വയസ്സുകാരിയായ മകളുടെ മുന്നിലും ലൈംഗിക വൈകൃതം; ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസിൽ ഭർത്താവ് പിടിയിൽ"
english_title: "Kollam Husband Arrested For Filming Private Visuals Of Wife POCSO Case Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379828/kollam-husband-arrested-filming-private-visuals-wife-pocso-case"
published_at: "2026-08-24T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8be5bf1df87_kollam-husband-arrested-filming-private-visuals-wife-pocso-case.jpg"
keywords: ["Crime News Kerala", "POCSO Case", "Kottiyam Police"]
---

# നാല് വയസ്സുകാരിയായ മകളുടെ മുന്നിലും ലൈംഗിക വൈകൃതം; ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസിൽ ഭർത്താവ് പിടിയിൽ

> **Lead Summary:** **കൊല്ലം: **കിടപ്പുമുറിയിലെ ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. നാട്ടിലും വിദേശത്തുമായി ഇയാൾ ഒളിഞ്ഞുനിന്ന് കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നാണ് യുവതിയുടെ പരാതി.

## Article Content

**കൊല്ലം: **കിടപ്പുമുറിയിലെ ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. നാട്ടിലും വിദേശത്തുമായി ഇയാൾ ഒളിഞ്ഞുനിന്ന് കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നാണ് യുവതിയുടെ പരാതി.

ദൃശ്യങ്ങൾ പകർത്തുന്നത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദ്ദിച്ചതായും യുവതി ആരോപിച്ചിട്ടുണ്ട്. കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ കേസിലെ പ്രതികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതങ്ങൾ കാണിച്ചതായും അമ്മയുടെയും മറ്റ് സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചതായും യുവതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു. സംഭവത്തിൽ മനംനൊന്ത് പരാതിക്കാരി പ്രതിക്കെതിരെ വിവാഹമോചന ഹർജിയും സമർപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് ആരോപിച്ചും യുവതി രംഗത്തുവന്നിരുന്നു.

ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറിയിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതിയെയും സമീപിക്കാൻ തീരുമാനിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗിന് ശേഷം വീണ്ടും മൊഴിയെടുത്ത ശേഷമാണ് പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

English Summary:

Kottiyam police in Kollam arrested a husband following his wife's complaint that he filmed her private visuals and sold them online. A POCSO case has also been registered against him based on complaint regarding inappropriate behavior in front of their four-year-old daughter. The child will be given counseling.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379828/kollam-husband-arrested-filming-private-visuals-wife-pocso-case)