---
title: "വാച്ച് എടുത്തില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; 12 കാരനെതിരെ കൊടുംക്രൂരത, നഖത്തിൽ ഈർക്കിലും മുളക് വെള്ളവും നിറച്ച് മർദ്ദിച്ചു, മുഖ്യപ്രതി വിദേശത്തേക്ക് മുങ്ങി"
english_title: "Kozhikode 12 Year Old Boy Assault Case Main Accused Flees To Dubai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379817/koduvalli-boy-assault-main-accused-flees-dubai-kozhikode"
published_at: "2026-08-24T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bcbd0e0e40_koduvalli-boy-assault-main-accused-flees-dubai-kozhikode.jpg"
keywords: ["Child Assault Case", "Kozhikode Crime", "koduvalli child assault case"]
---

# വാച്ച് എടുത്തില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; 12 കാരനെതിരെ കൊടുംക്രൂരത, നഖത്തിൽ ഈർക്കിലും മുളക് വെള്ളവും നിറച്ച് മർദ്ദിച്ചു, മുഖ്യപ്രതി വിദേശത്തേക്ക് മുങ്ങി

> **Lead Summary:** **കോഴിക്കോട്: ** കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസാണ് കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും, ഇത് മറികടന്നാണ് മുഖ്യപ്രതി തന്ത്രപരമായി രാജ്യം വിട്ടത്.

## Article Content

**കോഴിക്കോട്: ** കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസാണ് കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും, ഇത് മറികടന്നാണ് മുഖ്യപ്രതി തന്ത്രപരമായി രാജ്യം വിട്ടത്.

സംഭവത്തിൽ ഉൾപ്പെട്ട ഉവൈസിന്റെ മാതാപിതാക്കളായ റസാഖ്, സീനത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  വാച്ച് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിതൃസഹോദരനും കുടുംബവും ചേർന്ന് 12 കാരനെ അതിക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ നഖങ്ങളിൽ ഈർക്കിൽ കയറ്റിയും മുറിവുകളിൽ മുളക് വെള്ളം ഒഴിച്ചുമാണ് ഉപദ്രവിച്ചത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതിന് ശേഷമാണ് പൊലീസ് ഈ സംഭവത്തിൽ കേസെടുക്കാൻ പോലും തയ്യാറായത്. ഇതിനിടയിൽ സംഭവം ഒത്തുതീർപ്പാക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. കുട്ടിക്ക് പുതിയ സൈക്കിളും പണവും വാഗ്ദാനം ചെയ്ത് കേസിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതായും വിവരമുണ്ട്.

കുട്ടിയുടെ കൈകാലുകളിലെ വിരലുകളിൽ ഈർക്കിൽ കയറ്റുകയും, കരയുമ്പോൾ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകുകയും ചെയ്തിരുന്നു. സംഭവദിവസം രാത്രി പൂട്ടിയിട്ട മുറിയിൽ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെട്ടാണ് കുട്ടി പൊലീസിൽ പരാതിയുമായി എത്തിയത്.

എന്നാൽ കുട്ടി സ്റ്റേഷനിൽ എത്തിയപ്പോൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പിതാവിനൊപ്പം വിടാതെ, സ്റ്റേഷനിൽ എത്തിയ പിതൃസഹോദരനും ഭാര്യയ്ക്കുമൊപ്പം കുട്ടിയെ പൊലീസ് മടക്കി അയച്ചതും വലിയ വീഴ്ചയായും വിമർശനത്തിനും കാരണമായിരുന്നു.

English Summary:

The main accused in the brutal assault of a 12-year-old boy in Koduvalli, Kozhikode, has fled to Dubai via Karipur airport. The accused Uvais, a native of Koduvalli, is charged with torturing the boy over alleged watch theft. Police are searching for his parents Razak and Seenath. Look out notice was issued but the prime accused managed to leave the country.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379817/koduvalli-boy-assault-main-accused-flees-dubai-kozhikode)