---
title: "ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നു! ഗുജറാത്തിൽ വൻ വ്യാജ ഡയറി ഉൽപ്പന്ന വേട്ട; 7,150 ലിറ്റർ മായം ചേർത്ത പാലും നെയ്യും പിടികൂടി"
english_title: "7150 Litres Fake Milk Seized In Gujarat Kalavad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379810/fake-milk-seized-gujarat-kalavad-7150-litres"
published_at: "2026-08-24T09:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bc26729394_fake-milk-seized-gujarat-kalavad-7150-litres.jpg"
keywords: ["Fake Milk Seized", "Food Safety", "Adulterated Milk"]
---

# ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നു! ഗുജറാത്തിൽ വൻ വ്യാജ ഡയറി ഉൽപ്പന്ന വേട്ട; 7,150 ലിറ്റർ മായം ചേർത്ത പാലും നെയ്യും പിടികൂടി

> **Lead Summary:** **ലഖ്‌നൗ: ** വൻതോതിൽ മായം ചേർത്ത വ്യാജ പാൽ പിടികൂടി. 7,150 ലിറ്റർ വ്യാജ പാലും, 120 കിലോ വെജിറ്റബിൾ നെയ്യും, 15 കിലോ പാൽപൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. ഗുജറാത്തിലെ കലാവാഡിലാണ് സംഭവം. പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.

## Article Content

**ലഖ്‌നൗ: ** വൻതോതിൽ മായം ചേർത്ത വ്യാജ പാൽ പിടികൂടി. 7,150 ലിറ്റർ വ്യാജ പാലും, 120 കിലോ വെജിറ്റബിൾ നെയ്യും, 15 കിലോ പാൽപൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. ഗുജറാത്തിലെ കലാവാഡിലാണ് സംഭവം. പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.

തുടർന്ന് നടത്തിയ പരിശോധനകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടിച്ചെടുത്ത വ്യാജ ഡയറി ഉൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മായം ചേർത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വിറ്റഴിച്ചിരുന്നെങ്കിൽ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതികൾ വ്യാജപ്പാൽ നിർമ്മിച്ചതെങ്ങനെയാണെന്നും, എത്ര നാളുകളായി ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും, എവിടെയൊക്കെയാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതെന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary:

Police and Food Safety Department seized 7,150 litres of adulterated milk, 120 kg vegetable ghee and 15 kg milk powder in a joint raid at Kalavad in Gujarat. The seized items were destroyed in the presence of officials. Authorities said consumption could have caused serious health issues. Investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379810/fake-milk-seized-gujarat-kalavad-7150-litres)