---
title: "പുലർച്ചെയുള്ള ആ യാത്ര അവസാനിച്ചത് ദുരന്തത്തിൽ! ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;  ബൈക്ക് യാത്രക്കാരന്  ദാരുണാന്ത്യം"
english_title: "Youth Dies In Auto Scooter Collision In Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379803/youth-dies-auto-scooter-collision-thiruvananthapuram-"
published_at: "2026-08-24T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bb697e7440_youth-dies-auto-scooter-collision-thiruvananthapuram-.jpg"
keywords: ["Thiruvananthapuram Accident", "Road Accident Kerala", "Bike Auto Collision"]
---

# പുലർച്ചെയുള്ള ആ യാത്ര അവസാനിച്ചത് ദുരന്തത്തിൽ! ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;  ബൈക്ക് യാത്രക്കാരന്  ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ മരിയനാട് ആറാട്ട് മുക്ക് സ്വദേശി ഷോൺ ആണ് മരിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരുക്ക് പറ്റി.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ മരിയനാട് ആറാട്ട് മുക്ക് സ്വദേശി ഷോൺ ആണ് മരിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരുക്ക് പറ്റി.

ഓട്ടോ ഡ്രൈവർ ആക്കുളം തുറുവിക്കൽ സ്വദേശിയായ ഷാജുകുമാറിനാണ് ഗുരുതരമായി പരുക്കേറ്റത്. വെളുപ്പിന് നാലര മണിയോടെ തീരദേശ പാതയിലെ പുത്തൻതോപ്പ് അണക്കപ്പിള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം. തുമ്പ ഭാഗത്തേക്ക് വന്ന ബൈക്കും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്.

English Summary:

A youth died in a collision between an auto-rickshaw and a scooter at Puthenthope in Thiruvananthapuram. The deceased is Shon (30) from Arattu Mukku, Marianad. Auto driver Shajukumar from Thuruvikkal, Akkulam, was critically injured. The accident occurred around 4:30 AM at Anakkapilla Junction on the coastal road.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379803/youth-dies-auto-scooter-collision-thiruvananthapuram-)