---
title: "ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒക്കെതിരെ പരാതി, കേസെടുത്ത് റെയിൽവേ പൊലീസ്"
english_title: "Kasaragod DFO Jose Mathew Booked Over Alleged Misconduct With Women on Train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379788/kasaragod-dfo-jose-mathew-booked-for-alleged-misconduct-with-women-on-train"
published_at: "2026-08-24T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b915c78d74_kasaragod-dfo-jose-mathew-booked-for-alleged-misconduct-with-women-on-train.jpg"
keywords: ["Kasaragod DFO", "Railway Police", "Train Incident"]
---

# ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒക്കെതിരെ പരാതി, കേസെടുത്ത് റെയിൽവേ പൊലീസ്

> **Lead Summary:** കാസർകോട്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർകോട് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.

## Article Content

കാസർകോട്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർകോട് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.

ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഓ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി.

അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.

**English Summary:**

Kasaragod DFO Jose Mathew has been booked by Railway Police following a complaint alleging that he behaved improperly toward women during a train journey. According to the complaint, the incident occurred on Saturday evening while travelling by train from Thiruvananthapuram to Kasaragod. The women informed the police control room immediately after the alleged incident. Based on the information, Kasaragod Police reached the spot and registered a case. Police are reportedly considering strong action, including arrest. The allegations remain subject to investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379788/kasaragod-dfo-jose-mathew-booked-for-alleged-misconduct-with-women-on-train)