---
title: "തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം"
english_title: "Class 5 Student Missing In Thiruvananthapuram Police Starts Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379786/class-5-student-missing-thiruvananthapuram-mettukada-sadir"
published_at: "2026-08-23T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b2a40dd924_class-5-student-missing-thiruvananthapuram-mettukada-sadir.jpg"
keywords: ["Missing Case", "Missing Child", "Thampanoor Police", "Thiruvananthapuram News"]
---

# തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം

> **Lead Summary:** തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് സാദിറിനെയാണ് കാണാതായത്. തിരുവനന്തപുരം മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് കാണാതായത്.

## Article Content

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് സാദിറിനെയാണ് കാണാതായത്. തിരുവനന്തപുരം മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് കാണാതായത്.

കഴിഞ്ഞ ദിവസം ബാഗുമായി കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു എന്നാണ് വിവരം. ഷാലിമാർ ട്രെയിനിൽ കയറിയതായാണ് വിവരം ലഭിക്കുന്നത്. കുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ ട്രെയിൻ വിജയവാഡ എത്തിയപ്പോൾ ബോഗിയിൽ കുട്ടി ഇല്ലായിരുന്നുവെന്നാണ് വിവരം. ട്രെയിനിൽ കയറിയ ശേഷം കുട്ടിയെ കാണാതായതായാണ് വിവരം.സംഭവത്തിൽ തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേട്ടുകടയിൽ വാടകയ്ക്ക് താമസിക്കുകയാണ് സാദിറിന്റെ കുടുംബം എന്നാണ് വിവരം. കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

**English Summary:**

A Class 5 student missing complaint filed in Thiruvananthapuram. Missing boy is Mohammed Sadir, native of Jharkhand, residing with family on rent at Mettukada. He left home with bag the other day, visuals of him going to railway station emerged, reportedly boarded Shalimar train, but was not in bogie when train reached Vijayawada. Thampanoor police registered case and started probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379786/class-5-student-missing-thiruvananthapuram-mettukada-sadir)