---
title: "വൻ ജനപിന്തുണ....! ഓണവിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു"
english_title: "Supplyco Onam Sales Cross 300 Crore Government Market Intervention Gets Huge Support"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379785/supplyco-onam-sales-cross-300-crore-market-intervention-support"
published_at: "2026-08-23T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b25da2fe45_supplyco-onam-sales-cross-300-crore-market-intervention-support1.jpg"
keywords: ["Supplyco", "Onam Sales", "Kerala Government", "Onam"]
---

# വൻ ജനപിന്തുണ....! ഓണവിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു

> **Lead Summary:** തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന് വൻ ജനപിന്തുണ. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള ഓണം വിൽപ്പന 300 കോടി രൂപ കടന്നു.

## Article Content

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന് വൻ ജനപിന്തുണ. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള ഓണം വിൽപ്പന 300 കോടി രൂപ കടന്നു.

ഇന്ന് വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 304.65 കോടി രൂപയുടെ മൊത്തം വിൽപ്പനയാണ് വിപണിയിൽ രേഖപ്പെടുത്തിയത്. സബ്‌സിഡി ഇനത്തിൽ 109.31 കോടി രൂപയുടെയും നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച ജനപങ്കാളിത്തവും റെക്കോർഡ് വിറ്റുവരവുമാണ് ഇത്തവണ വിവിധ ജില്ലകളിലെ സപ്ലൈകോ ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും അനുഭവപ്പെടുന്നത് എന്നാണ് വിവരം.

ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്‌സിഡി സാധനങ്ങളാണ് വിപണിയിൽ ഉറപ്പാക്കിയിട്ടുള്ളത്. അരിയും നിത്യോപയോഗ സാധനങ്ങളും വെളിച്ചെണ്ണയുമടക്കമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമായത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കാണ് ആശ്വാസമായത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ നടത്തുന്ന വിപണി ഇടപെടലിന്റെ ഭാഗമായാണ് സപ്ലൈകോ വഴി ഓണത്തിന് സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയത്. ഇതിന് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് 304.65 കോടി രൂപയുടെ വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് ഓണവിപണിയിലെ ജനപങ്കാളിത്തത്തിന്റെ തെളിവായി മാറിയിരിക്കുകയാണ്.

**English Summary:**

State government's market intervention to control Onam price hike receives huge public support. Supplyco Onam sales crossed 300 crore. As per official figures till this evening, total sales of Rs 304.65 crore recorded, including Rs 109.31 crore subsidy items and Rs 195.34 crore non-subsidy items. 13 subsidized items ensured at low rates including rice and coconut oil, benefiting lakhs of consumers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379785/supplyco-onam-sales-cross-300-crore-market-intervention-support)