---
title: "നാലംഗ കുടുംബം മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് സംശയം "
english_title: "Four Of A Family Found Dead In Rangpur Bangladesh Retired Teacher Family Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379784/bangladesh-rangpur-four-family-members-found-dead-murder"
published_at: "2026-08-23T21:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b1de78a19f_bangladesh-rangpur-four-family-members-found-dead-murder.jpg"
keywords: ["Family Murder", "Crime News", "Bangladesh News", "Rangpur Murder"]
---

# നാലംഗ കുടുംബം മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് സംശയം 

> **Lead Summary:** ധാക്ക : ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി , ഭാര്യ പ്രീതിലത ചക്രവർത്തി , മകൾ അഗാമി ചക്രവർത്തി , മകൻ പ്രിയം ചക്രവർത്തി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

ധാക്ക : ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി , ഭാര്യ പ്രീതിലത ചക്രവർത്തി , മകൾ അഗാമി ചക്രവർത്തി , മകൻ പ്രിയം ചക്രവർത്തി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

നാല് പേരെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി 1.30 ഓടെയാണ് രംഗ്പുർ മെട്രോപ്പൊലിറ്റൻ പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടത്.

വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നിട്ടുള്ളതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തുവന്നത്. വ്യാഴാഴ്ച രാത്രി മുതൽ നാല് കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.

തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച വീട്ടിലെത്തി അന്വേഷിച്ചു. തുടർന്ന് പൊലീസ് സഹായത്തോടെ പൂട്ട് തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 2025നാണ് അധ്യാപകനായിരുന്ന ഗണപതി വിരമിച്ചത്. അടുത്തിടെയാണ് അധ്യാപകൻ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

**English Summary:**

Four members of a family were found dead in a house in Rangpur city, Bangladesh. Deceased are retired teacher Ganapathi Chakraborty (65), wife Preethilatha (50), daughter Agami (23) and son Priyam (12). Police suspect strangulation. Bodies were recovered by Rangpur Metropolitan Police around 1.30 am Saturday from different parts of house. Murder suspected on Thursday night. Relatives found bodies after phones were switched off since Thursday. Teacher retired in 2025 and recently moved to new house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379784/bangladesh-rangpur-four-family-members-found-dead-murder)