---
title: "കടം വാങ്ങിയ തുക തിരിച്ചു തരാമെന്ന് റിസ്വാന; വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടി, കുമ്പളയിൽ മൂന്നു പേര്‍ അറസ്റ്റില്‍"
english_title: "Trader Honey Trapped In Kumbla Kasaragod Three Arrested Including Couple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379782/kasaragod-kumbla-trader-honeytrap-three-arrested"
published_at: "2026-08-23T21:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b18f37bdb1_kasaragod-kumbla-trader-honeytrap-three-arrested.jpg"
keywords: ["Honeytrap Case", "Crime News", "Kasaragod News", "Kumbla Police"]
---

# കടം വാങ്ങിയ തുക തിരിച്ചു തരാമെന്ന് റിസ്വാന; വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടി, കുമ്പളയിൽ മൂന്നു പേര്‍ അറസ്റ്റില്‍

> **Lead Summary:** കാസർഗോഡ്: കുമ്പളയിൽ വ്യാപാരിയെ ഹണിട്രാപ്പിന് ഇരയാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാരിയായ 64 കാരന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി.

## Article Content

കാസർഗോഡ്: കുമ്പളയിൽ വ്യാപാരിയെ ഹണിട്രാപ്പിന് ഇരയാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാരിയായ 64 കാരന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി.

കൂടുതൽ പണം ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസിൽ പരാതി നൽകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു പ്രതികളുടെ ഭീഷണി എന്നാണ് പരാതിയിൽ പറയുന്നത്.

കുബണൂർ സ്വദേശിയായ റിസ്വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവർക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.  കടം വാങ്ങിയ 5000 രൂപ തിരികെ നൽകാനെന്ന പേരിൽ റിസ്വാനയാണ് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

തുടർന്ന് കിടപ്പ് മുറിയിൽ കയറ്റി ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും എടിഎം കാർഡും മൊബൈൽ ഫോണുകളും തട്ടിയെടുത്തു എന്നാണ് ആരോപണം. ആദ്യം 1500 രൂപയും ചെറിയ മൊബൈൽ ഫോണും കാറിന്റെ ചാവിയും കൈക്കലാക്കിയ പ്രതികൾ കാറിൽ നിന്ന് 25000 രൂപ വില വരുന്ന മൊബൈൽ ഫോണും രണ്ട് എടിഎം കാർഡുകളും എടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.

ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങിയ ശേഷം 7200 രൂപ എടിഎമ്മിൽ നിന്ന് പിൻവലിച്ചുവെന്നും പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 17 ന് കടയിൽ എത്തി ഭീഷണിപ്പെടുത്തി 5000 രൂപ കൂടി വാങ്ങി.

വീണ്ടും രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പോലീസിനെ സമീപിച്ചത് എന്നാണ് പോലീസ് പറയുന്നത്. 

Three persons including a couple were arrested by Kumbla police in Kasaragod for allegedly honey trapping a 64-year-old trader. Accused are Rizwana from Kubanoor, her husband Hassan Asif and relative Siraj. As per complaint, on August 16 she called trader to return Rs 5000, took photos in bedroom and extorted cash, ATM cards and phones, withdrew Rs 7200, later took Rs 5000 on August 17 and demanded Rs 2 lakh, threatening to circulate visuals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379782/kasaragod-kumbla-trader-honeytrap-three-arrested)