---
title: "ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം"
english_title: " Elderly Man Dies After Falling From Auto Rickshaw Puchaakal Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379778/elderly-man-dies-falling-from-auto-poochakkal-krishnappan"
published_at: "2026-08-23T20:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b0b7ee6207_elderly-man-dies-falling-from-auto-poochakkal-krishnappan.jpg"
keywords: ["Auto Accident", "Alappuzha News", "Road Accident Death"]
---

# ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് ഇടപ്പറമ്പിൽ കൃഷ്ണപ്പൻ ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് ഇടപ്പറമ്പിൽ കൃഷ്ണപ്പൻ ആണ് മരിച്ചത്.

കുണ്ടന്നൂർ വെച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ കുണ്ടന്നൂരിൽ വെച്ച് കൃഷ്ണപ്പൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്പനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് വിവരം.

അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ചേർന്നാണ് കൃഷ്ണപ്പനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

**English Summary:**

An elderly man died after falling onto the road while travelling in an auto rickshaw at Kundannoor. The deceased is Idapparambil Krishnappan (72) of Ward 10, Arookutty Panchayat. He was rushed to a nearby private hospital but could not be saved. Body will be handed over after post-mortem at Kalamassery Medical College.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379778/elderly-man-dies-falling-from-auto-poochakkal-krishnappan)