---
title: "'പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു, സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല'-വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ"
english_title: "Mathew Kuzhalnadan Criticizes Pinarayi Vijayan In Monthly Payment Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379760/mathew-kuzhalnadan-against-pinarayi-vijayan-monthly-payment-case"
published_at: "2026-08-23T17:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ae1c28c5cc_mathew-kuzhalnadan-against-pinarayi-vijayan-monthly-payment-case.jpg"
keywords: ["Mathew Kuzhalnadan", "Pinarayi Vijayan", "Masappadi Case", "Veena Vijayan"]
---

# 'പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു, സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല'-വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ

> **Lead Summary:** ഇടുക്കി: മാസപ്പടി കേസില്‍ പിണറായി വിജയന്‍ എന്തിനെയോ ഭയക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. കൈകള്‍ ശുദ്ധമാണെന്ന് ആവര്‍ത്തിച്ചിട്ട് കാര്യമില്ല. മകള്‍ക്ക് വിദേശത്ത് കമ്പനി ഉണ്ടോ ഇല്ലയോ എന്ന് ജനങ്ങളോട് മറുപടി പറയണം.

## Article Content

ഇടുക്കി: മാസപ്പടി കേസില്‍ പിണറായി വിജയന്‍ എന്തിനെയോ ഭയക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. കൈകള്‍ ശുദ്ധമാണെന്ന് ആവര്‍ത്തിച്ചിട്ട് കാര്യമില്ല. മകള്‍ക്ക് വിദേശത്ത് കമ്പനി ഉണ്ടോ ഇല്ലയോ എന്ന് ജനങ്ങളോട് മറുപടി പറയണം.

മകള്‍ക്ക് എത്ര കമ്പനികളുണ്ട്, അതില്‍ എത്ര ടേണ്‍ഓവര്‍ ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ പിണറായി വിജയന്‍ വ്യക്തമാക്കണം. വിദേശത്തേക്ക് മകളോ മരുമകനോ പണം അയച്ചിട്ടുണ്ടോ എന്ന് പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ പിണറായിക്ക് ബാധ്യതയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കരിമണല്‍ കമ്പനിയില്‍ നിന്ന് മാത്രമല്ല, മറ്റ് നിരവധി കമ്പനികളില്‍ നിന്നും യാതൊരു സേവനവും നല്‍കാതെ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ എത്തിയതായി മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

മുമ്പ് ഒരു പട നേതാക്കളും മന്ത്രിമാരും വീണയെ ന്യായീകരിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടതിനാല്‍ സിപിഎമ്മും ഇടത് മുന്നണിയും ഇതില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. പിണറായി വിജയന്‍ മാത്രമാണ് ഇപ്പോള്‍ ന്യായീകരണവുമായി രംഗത്തുള്ളതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

ഇ.ഡി കണ്ടെത്തിയ 20.5 കോടി രൂപയുടെ അഴിമതി കേവലം ചെറിയ തുകയാണെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. നൂറുകണക്കിന് കോടികളുടെ അഴിമതി നടത്തുന്നവര്‍ക്ക് 20 കോടി ചെറിയ തുകയായി തോന്നാം. എന്നാല്‍ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഒരു കള്ളം മറയ്ക്കാന്‍ ഒമ്പത് കള്ളം പറയുമെന്നാണ് വെപ്പ്. എന്നാല്‍ പിണറായി വിജയന്‍ 50ലേറെ കള്ളങ്ങള്‍ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണ്. മുമ്പ് നിയമസഭയില്‍

'കെകള്‍ ശുദ്ധമാണ്' എന്ന് അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിച്ചിട്ടുള്ളതാണെന്നും മാത്യു കുഴല്‍നാടന്‍ ഓര്‍മിപ്പിച്ചു. വീണയ്ക്കും തനിക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നതെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.

മനോരമയെയോ മാമന്‍ മാത്യുവിനെയോ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് വിഷയം വഴിതിരിച്ചുവിടാനാണ്. ഇ.ഡിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ എതിരെ പറയാന്‍ ധൈര്യപ്പെടാത്തത് ഭയം കൊണ്ടാണ്.

പിണറായി ഈ രീതിയില്‍ തരം താഴുമെന്ന് കരുതിയില്ല. അന്വഷണങ്ങള്‍ ഒടുവില്‍ പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

**English Summary:**

MLA Mathew Kuzhalnadan said Pinarayi Vijayan is afraid of something in monthly payment case and should clarify whether his daughter Veena has companies abroad, their turnover and money transfers. He alleged crores reached her account without service from many companies, that CPM has withdrawn support and only Pinarayi is justifying, and criticized CM for calling Rs 20.5 crore found by ED as small amount and for attacking media to divert attention.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379760/mathew-kuzhalnadan-against-pinarayi-vijayan-monthly-payment-case)