---
title: "'കടം വീടാൻ രാപ്പകലില്ലാതെ പണിയെടുത്തു, ഒടുവിൽ തേടിയെത്തിയത് ദുരന്തം'; ഇന്ത്യൻ യുവാവ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചു"
english_title: " Indian Youth Gurdeep Singh Shot Dead In New York USA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379759/indian-youth-shot-dead-new-york-gurdeep-singh"
published_at: "2026-08-23T16:57:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ad91165459_indian-youth-shot-dead-new-york-gurdeep-singh.jpg"
keywords: ["ndian Killed In USA", "New York Shooting", "Punjab Youth Death", "Gurdeep Singh"]
---

# 'കടം വീടാൻ രാപ്പകലില്ലാതെ പണിയെടുത്തു, ഒടുവിൽ തേടിയെത്തിയത് ദുരന്തം'; ഇന്ത്യൻ യുവാവ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

> **Lead Summary:** **വാഷിംഗ്ടൺ: **ഇന്ത്യൻ യുവാവ് യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ഗുർദീപ് സിങ് ആണ് ന്യൂയോർക്കിൽ വെച്ച് കൊല്ലപ്പെട്ടത്.

## Article Content

**വാഷിംഗ്ടൺ: **ഇന്ത്യൻ യുവാവ് യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ഗുർദീപ് സിങ് ആണ് ന്യൂയോർക്കിൽ വെച്ച് കൊല്ലപ്പെട്ടത്.

പിസ ഡെലിവറി ഏജന്റായ ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽ വിവരങ്ങൾ പോലീസിൽ നിന്ന് ലഭ്യമായിട്ടില്ല.13 വർഷം മുൻപാണ് വായ്പയെടുത്ത് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു.

വലിയ കടബാധ്യതകളുമായാണ് മകൻ യുഎസിലേക്ക് പോയത്. അവിടെ എത്തിയശേഷവും ഒരുപാട് ദുരിതം അനുഭവിച്ചു. കുടുംബത്തിന് താങ്ങാകാനായി മകൻ രാവും പകലും ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

English Summary:

An Indian youth from Kapurthala, Punjab, Gurdeep Singh (28), was shot dead in New York, USA. Reports say the pizza delivery agent was shot during his work, allegedly during a robbery attempt. His father Pyaralal said he had gone to the US 13 years ago after taking a loan and was working day and night to support his family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379759/indian-youth-shot-dead-new-york-gurdeep-singh)