---
title: "കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീണു, വളയത്തെ കണ്ണീരിലാഴ്ത്തി സന്തോഷിന്റെ അപ്രതീക്ഷിത വേർപാട്"
english_title: "Young Man Dies After Collapsing At Home In Valayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379753/valayam-man-dies-after-collapse-santhish-"
published_at: "2026-08-23T16:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8acc77c5b5b_valayam-man-dies-after-collapse-santhish.jpg"
keywords: ["Python Rescue", "Haritha Karma Sena", "Snake Rescue Kerala"]
---

# കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീണു, വളയത്തെ കണ്ണീരിലാഴ്ത്തി സന്തോഷിന്റെ അപ്രതീക്ഷിത വേർപാട്

> **Lead Summary:** **നാദാപുരം: (വളയം): **കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച വളയം തൊവര വീട്ടിൽ സന്തോഷി ൻ്റെ വേർപാട് നാടിന് കണ്ണീരായി മാറി. നിർമ്മാണ തൊഴിലാളിയായ സന്തോഷ് ഇക്കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

## Article Content

**നാദാപുരം: (വളയം): **കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞ് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച വളയം തൊവര വീട്ടിൽ സന്തോഷി ൻ്റെ വേർപാട് നാടിന് കണ്ണീരായി മാറി. നിർമ്മാണ തൊഴിലാളിയായ സന്തോഷ് ഇക്കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഗുരുതരപക്ഷാഘാതമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ രാത്രി മരിച്ച സന്തോഷിൻ്റെ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

അച്ഛൻ : പരേതനായ ഗോപാലൻ. അമ്മ : സൗമിനി . സഹോദരങ്ങൾ : സനീഷ് (വ്യാപാരി വിജിനിമ സ്റ്റോർ കുറുവന്തേരി ), സൗമ്യ. സഹോദരി ഭർത്താവ് : അജയൻ (കാർത്തികപ്പെള്ളി)

English Summary:

A python was captured from the godown of Mukkam Municipality's Haritha Karma Sena in Kozhikode. The snake was spotted by workers this morning around 11 AM, and snake rescue volunteer Babu Ellangal captured it after half an hour of effort as it had gone under the floor of the building near Kuttippala Angadi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379753/valayam-man-dies-after-collapse-santhish-)