---
title: "ഞെട്ടിക്കുന്ന കാഴ്ച! കോഴിക്കോട് ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി"
english_title: "Python Captured From Haritha Karma Sena Godown In Kozhikode Mukkam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379752/python-captured-mukkam-haritha-karma-sena-godown"
published_at: "2026-08-23T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aca8970c3f_python-captured-mukkam-haritha-karma-sena-godown.jpg"
keywords: ["Kozhikode News", "Python Rescue", "Haritha Karma Sena", "Snake Rescue Kerala"]
---

# ഞെട്ടിക്കുന്ന കാഴ്ച! കോഴിക്കോട് ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **കോഴിക്കോട്: **ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നുമാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

## Article Content

**കോഴിക്കോട്: **ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നുമാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

ഹരിത കർമ്മ സേനയിലെ തൊഴിലാളികളാണ് ഗോഡൗണിൽ പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് അവർ ഉടൻ തന്നെ സ്നേക്ക് റെസ്ക്യു വളണ്ടിയറായ ബാബു എള്ളഗേളിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ബാബു പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കെട്ടിടത്തിന്റെ തറയ്ക്കുള്ളിലേക്ക് ഇഴഞ്ഞുപോയ പാമ്പിനെ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി പിടികൂടിയത്. മുക്കം കുറ്റിപ്പാല അങ്ങാടിക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് ഈ പെരുമ്പാമ്പിനെ പിടികൂടിയത്.

English Summary:

A python was captured from the godown of Mukkam Municipality's Haritha Karma Sena in Kozhikode. The snake was spotted by workers this morning around 11 AM, and snake rescue volunteer Babu Ellangal captured it after half an hour of effort as it had gone under the floor of the building near Kuttippala Angadi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379752/python-captured-mukkam-haritha-karma-sena-godown)