---
title: "ജോലിസ്ഥലത്തേക്ക് പോകുംവഴി ദാരുണാന്ത്യം; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു"
english_title: "Malappuram Road Accident Perinthalmanna Hospital Blood Bank Technician Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379737/malappuram-accident-perinthalmanna-hospital-technician-dies"
published_at: "2026-08-23T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ab7c073e99_malappuram-accident-perinthalmanna-hospital-technician-dies.jpg"
keywords: ["alappuram Accident", "Perinthalmanna District Hospital", "Road Accident Kerala"]
---

# ജോലിസ്ഥലത്തേക്ക് പോകുംവഴി ദാരുണാന്ത്യം; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **മലപ്പുറം: (https://truevisionnews.com/**) സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് ആണ് മരിച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യനാണ് ശ്രീരാഗ്.

## Article Content

**മലപ്പുറം: (https://truevisionnews.com/**) സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് ആണ് മരിച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യനാണ് ശ്രീരാഗ്.

പെരിന്തല്‍മണ്ണ - ഏലംകുളം റോഡില്‍ പെരുമ്പാറ അടിവാരത്ത് വെച്ചാണ് അപകടം. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

English Summary:

A blood bank technician at Perinthalmanna District Hospital died in a road accident in Malappuram. The deceased is Sreerag (23), son of Narayanankutty from Chulliyottil, Kulakkatkurshi. The accident occurred when a private bus collided with his scooter at Perumpara base on the Perinthalmanna-Elamkulam road while he was on his way to work.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379737/malappuram-accident-perinthalmanna-hospital-technician-dies)