---
title: "കൈയ്യിലിരിപ്പിന് ശിക്ഷ...! കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട 48-കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Murder Case Accused Booked Under KAAPA Angamaly Man Sent To Viyyur Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379735/murder-accused-kaapa-angamaly-bettin-viyyur-jail-ernakulam"
published_at: "2026-08-23T14:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ab2b03eb7b_murder-accused-kaapa-angamaly-bettin-viyyur-jail-ernakulam.jpg"
keywords: ["KAAPA Act", "Angamaly Crime", "Murder Case Accused", "Viyyur Central Jail"]
---

# കൈയ്യിലിരിപ്പിന് ശിക്ഷ...! കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട 48-കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര നടുവട്ടം സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത് എന്ന് പൊലീസ് അറിയിച്ചു.

## Article Content

കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര നടുവട്ടം സെബിപുരം ഭാഗത്ത് കൊടുങ്ങൂക്കാരൻ വീട്ടിൽ ബെറ്റിൻ നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത് എന്ന് പൊലീസ് അറിയിച്ചു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത് എന്ന് പൊലീസ് പറഞ്ഞു.കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാൾ എന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

2024 ഒക്ടോബറിൽ അങ്കമാലിയിൽ വച്ച് ആഷിക് മനോഹരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. 2025 ആദ്യം കാപ്പ ചുമത്തി ആറ് മാസം ജയിലിലടച്ചിരുന്നു.

തുടർന്ന് ജയിൽ മോചിതനായ ഇയാൾ, കഴിഞ്ഞ ജൂലായ് അഞ്ചിന് ഇയാളും സംഘവും ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് മോഷണം നടത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി എന്ന് പൊലീസ് അറിയിച്ചു.

കാലടി പൊലീസ് ഇൻസ്പെക്ടർ എം എസ് ഷാജൻ, സബ് ഇൻസ്പെക്ടർമാരായ കെ പ്രദീപ് കുമാർ, എ അജ്മൽ, വി എസ് ഷിജു, എം ടി ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജോ പോൾ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

**English Summary:**

Ernakulam Rural police booked murder case accused under KAAPA Act and sent him to Viyyur Central Jail. Accused is Bettin, 48, from Angamaly Manjapra. Order issued by District Collector Priyanka G based on Rural SP K S Sudarshan report. Police said he is involved in murder, trespass, unlawful assembly, threat, theft cases and is sixth accused in murder of Ashik Manoharan in Angamaly in October 2024. After earlier KAAPA detention and release, he allegedly committed theft at Chandrapura Kuthukallu on July 5, leading to fresh action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379735/murder-accused-kaapa-angamaly-bettin-viyyur-jail-ernakulam)