---
title: "നവജാതശിശുവിന്റെ ജീവനെടുത്ത് ആശുപത്രിയിലെ തീപിടിത്തം; മധ്യപ്രദേശിൽ ബേബി വാമറിന് തീപിടിച്ച് കുഞ്ഞ് വെന്തുമരിച്ചു, രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റു "
english_title: "Baby Warmer Catches Fire In MP Chhindwara Hospital One Newborn Dead Two Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379722/mp-chhindwara-hospital-baby-warmer-fire-newborn-dead"
published_at: "2026-08-23T12:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aa080e90e1_mp-chhindwara-hospital-baby-warmer-fire-newborn-dead.jpg"
keywords: ["Madhya Pradesh News", "Chhindwara Hospital Fire", "Baby Warmer Accident", "Newborn Death"]
---

# നവജാതശിശുവിന്റെ ജീവനെടുത്ത് ആശുപത്രിയിലെ തീപിടിത്തം; മധ്യപ്രദേശിൽ ബേബി വാമറിന് തീപിടിച്ച് കുഞ്ഞ് വെന്തുമരിച്ചു, രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റു 

> **Lead Summary:** **ഭോപ്പാൽ: **നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ ബേബി വാമറിന് തീപിടിച്ച് ഒരു നവജാതശിശു മരണപ്പെടുകയും രണ്ട് കുട്ടികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലാണ് സംഭവം.

## Article Content

**ഭോപ്പാൽ: **നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ ബേബി വാമറിന് തീപിടിച്ച് ഒരു നവജാതശിശു മരണപ്പെടുകയും രണ്ട് കുട്ടികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലാണ് സംഭവം.

ശനിയാഴ്ച പുലർച്ചെ 1:50 ഓടെയായിരുന്നു സംഭവം. ബേബി വാമറിന്‍റെ ഹീറ്റിംഗ് യൂണിറ്റിലെ ഫിലമെന്‍റിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടോ സ്പാർക്കോ ആണ് ഈ അപകടത്തിന് കാരണമായത്. ഈ സമയത്ത് മൂന്ന് നവജാതശിശുക്കളാണ് വാമറിനുള്ളിൽ ഉണ്ടായിരുന്നത്. പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളെ വാമറിൽ നിന്ന് പുറത്തെടുക്കുകയും തീ അണയ്ക്കുകയും ചെയ്തു.

അപകടസമയത്ത് എൻ.ഐ.സി.യു വാർഡിൽ ആകെ 33 നവജാതശിശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. പരിക്കേറ്റ മൂന്ന് കുഞ്ഞുങ്ങളെയും ഛിന്ദ്വാര മെഡിക്കൽ കോളേജ് ഡീനും മെഡിക്കൽ സൂപ്രണ്ടും നേരിട്ട് പരിശോധിച്ച ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ ജബൽപൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുണ്ടായി.

എന്നാൽ ജബൽപൂരിൽ ചികിത്സയിലിരിക്കെ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി മരണപ്പെടുകയായിരുന്നു. ഛിന്ദ്വാര ആശുപത്രിയിൽ പീഡിയാട്രിക് സർജൻ ഇല്ലാത്ത അടിയന്തര സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ ജബൽപൂരിലേക്ക് മാറ്റേണ്ടി വന്നത്.

എന്നാൽ സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും, ഇതൊരു യാദൃശ്ചികമായ അപകടമാണെന്ന് കരുതുന്നതാെന്നുമാണ് സിവിൽ സർജൻ കാഞ്ചൻ ദുബെ വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഭരണകൂടവും ആശുപത്രി അധികൃതരും ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

A newborn died and two others sustained burn injuries after a baby warmer caught fire in the NICU of Chhindwara District Hospital in Madhya Pradesh. The fire was caused by a spark from the filament of the heating unit around 1:50 AM on Saturday. There were three babies inside the warmer at the time, and a total of 33 newborns in the NICU ward. While 30 were safely evacuated, the three injured were shifted to Jabalpur Medical College for advanced treatment, where one died.**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379722/mp-chhindwara-hospital-baby-warmer-fire-newborn-dead)